---
title: "തലച്ചോറിൽ അണുബാധ ; തലശേരി സബ്ജയിലിലെ റിമാൻറ് തടവുകാരൻ മരിച്ചു."
english_title: "Brain infection;A remand prisoner in Thalassery subjail died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174844/brain-infectiona-remand-prisoner-in-thalassery-subjail-died"
published_at: "2024-01-05T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65981f926f9d7_Untitled-1_copy.jpg"
keywords: []
---

# തലച്ചോറിൽ അണുബാധ ; തലശേരി സബ്ജയിലിലെ റിമാൻറ് തടവുകാരൻ മരിച്ചു.

> **Lead Summary:** **തലശേരി: **അബ്കാരി കേ സിൽ കോടതി റിമാന്റ് ചെയ്ത തമിഴ്നാട് സ്വദേശി ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു.

## Article Content

**തലശേരി: **അബ്കാരി കേ സിൽ കോടതി റിമാന്റ് ചെയ്ത തമിഴ്നാട് സ്വദേശി ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു.

തമിഴ്നാട് തിരുപ്പൂർ അവിനാശി ഊത്തുക്കുളിയി ലെ സെമ്മാണ്ടം പാളയത്തിൽ മാരിമുത്തു ( 43 ) വാണ് തലച്ചോറിൽ ബാധിച്ച മെനഞ്ചൈറ്റീസ് രോഗം മൂർഛിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. 2016 ൽ മാഹി മദ്യം കടത്തിക്കൊണ്ടുപോവുന്നതി നിടയിൽ കൂത്തുപറമ്പ് എക്സൈസ് പിടികൂടി തലശ്ശേരി പൊലീസിന് കൈമാറിയ അബ്‌കാരി ക്കേസിലെ പ്രതിയാണിയാൾ.

ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ കീഴടങ്ങിയിരു ന്നു. കോടതി ഇയാളെ റിമാന്റ് ചെയ്ത് തലശ്ശേരി സബ്ബ് ജയിലിലേക്കയച്ചതാണ്.

തടവിൽ കഴിയവേയാണ് മാരിമുത്തു വിന് രോഗം പിടിപെട്ടത്. തലശ്ശേരി ജനറൽ ആശു പത്രിയിൽ പരിശോധിച്ച ശേഷം വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഓപ്പറേഷന് വിധേയമാക്കിയെങ്കിലും രോഗം മൂർഛിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174844/brain-infectiona-remand-prisoner-in-thalassery-subjail-died)