---
title: "കൂത്ത്പറമ്പിൽ 16 കാരനെ ബസിൽ പീഡിപ്പിച്ച 70 കാരനെതിരെ പോക്സോ കേസ്"
english_title: "POCSO case filed against 70-year-old man who molested 16-year-old boy in a bus in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174766/pocso-case-filed-against-70-year-old-man-who-molested-16-year-old-boy-in-a-bus-in-koothparam"
published_at: "2024-01-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597c9c112dff_Untitled-3_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ 16 കാരനെ ബസിൽ പീഡിപ്പിച്ച 70 കാരനെതിരെ പോക്സോ കേസ്

> **Lead Summary:** **കൂത്തുപറമ്പ് : ** 16 കാരനെ സ്വകാര്യ ബസിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എഴുപതുകാരനെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.

## Article Content

**കൂത്തുപറമ്പ് : ** 16 കാരനെ സ്വകാര്യ ബസിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എഴുപതുകാരനെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.

കണ്ടംകുന്ന് മൂന്നാംപീടികയിൽ വച്ചായിരുന്നു പീഡനം. കഴിഞ്ഞദിവസം വൈകിട്ട് 6.10 ഓടെ കൂത്തുപറമ്പ- വട്ടിപ്രം റൂട്ടിലോടുന്ന ബസിൽ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പഞ്ചായത്താഫീസ് സ്റ്റോപ്പിലെത്തിയപ്പോൾ കുട്ടിയുടെ രഹസ്യഭാഗത്ത് പിടിച്ചുഞെരിക്കുകയും, ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയുമായിരുന്നുവെന്നാണ് മൊഴി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174766/pocso-case-filed-against-70-year-old-man-who-molested-16-year-old-boy-in-a-bus-in-koothparam)