---
title: "ഫെയ്സ്ബുക്ക് പരിചയം: വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്"
english_title: "Facebook acquaintance: Case against young man who stole 8 lakh rupees from housewife"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174763/facebook-acquaintance-case-against-young-man-who-stole-8-lakh-rupees-from-housewife"
published_at: "2024-01-05T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597c1dcb5244_download_(9).jpg"
keywords: []
---

# ഫെയ്സ്ബുക്ക് പരിചയം: വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് വഞ്ചനകുറ്റത്തിന്ന് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് വഞ്ചനകുറ്റത്തിന്ന് കേസെടുത്തത്.

2023 മെയ്മാസം മുതല്‍ നവംബര്‍ വരയെുള്ള കാലയളവിലാണ് ഇത്രയും പണം തട്ടിയെടുത്തത്. ഭര്‍ത്താവും വീട്ടുകാരും അറിയാതെയാണ് വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണം പണയംവെച്ച് ഇവര്‍ ഹരിക്ക് അയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്. മടക്കിതരാമെന്ന ഉറപ്പിന്‍മേല്‍ നല്‍കിയ പണം തിരിച്ചുകിട്ടുകയോ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174763/facebook-acquaintance-case-against-young-man-who-stole-8-lakh-rupees-from-housewife)