---
title: "ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച്  കുട്ടികളെ പഠിപ്പിക്കാന്‍ പ്രൈമറി അധ്യാപകര്‍ക്ക് സാധിക്കണമെന്ന് കെ മുരളീധരന്‍ എം പി ; ചെണ്ടയാട് യു.പിയിൽ വിജയോത്സവം. "
english_title: "K Muralidharan MP that primary teachers should be able to teach children about pitfalls in life;Victory festival in Chendiad U.P."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174721/k-muralidharan-mp-that-primary-teachers-should-be-able-to-teach-children-about-pitfalls-in-lifevictory-festival-in-chendiad-up"
published_at: "2024-01-05T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597a1f3b69f3_Untitled-1_copy.jpg"
keywords: []
---

# ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച്  കുട്ടികളെ പഠിപ്പിക്കാന്‍ പ്രൈമറി അധ്യാപകര്‍ക്ക് സാധിക്കണമെന്ന് കെ മുരളീധരന്‍ എം പി ; ചെണ്ടയാട് യു.പിയിൽ വിജയോത്സവം. 

> **Lead Summary:** **ചെണ്ടയാട്*(**www.panoornews.in) *നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് കുട്ടികള്‍ പ്രൈമറി അധ്യാപകരുടെ മുന്നില്‍ എത്തുന്നത്. അതു കൊണ്ട് തന്നെ അവരെ നേര്‍വഴിക്ക് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഉള്ളതെന്നും എം പി പറഞ്ഞു.

## Article Content

**ചെണ്ടയാട്*(**www.panoornews.in) *നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് കുട്ടികള്‍ പ്രൈമറി അധ്യാപകരുടെ മുന്നില്‍ എത്തുന്നത്. അതു കൊണ്ട് തന്നെ അവരെ നേര്‍വഴിക്ക് നടത്താനുള്ള ഭാരിച്ച ഉത്തരവാദിത്തം ആണ് പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഉള്ളതെന്നും എം പി പറഞ്ഞു.

ചെണ്ടയാട് യു പി സ്‌കൂളില്‍ വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെണ്ടയാട് യു പി സ്കൂളിലെ എൽ എസ് എസ് ,യു എസ് എസ് ,സംസ്‌കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദാനവും ഈ വർഷത്തെ വിവിധ മേളകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാന ദാനവും നടന്നു കുന്നോത്തു പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു.

എൻ. ഷിജി റിപ്പോർട്ട് അവതരിപ്പിച്ചു .പി ടി എ പ്രസിഡന്റ് ടി സുരേന്ദ്രൻ ,എംപി ടി എ പ്രസിഡന്റ് പത്മജ കെ ,പി ടി എ വൈസ് പ്രസിഡന്റ് കെ ശശിധരൻ ,എം പി ടി എ വൈസ് പ്രസിഡന്റ് കെ ജസീന എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്‌റ്റർ വി. മധു വി സ്വാഗതവും, കെ.സി രാഖി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174721/k-muralidharan-mp-that-primary-teachers-should-be-able-to-teach-children-about-pitfalls-in-lifevictory-festival-in-chendiad-up)