---
title: "കണ്ണൂരിൽ വനിതാ ഡോക്ടറുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത്‌  സന്ദേശങ്ങൾ പ്രചരിപ്പിച്ചു ; മലപ്പുറം സ്വദേശിക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് "
english_title: "In Kannur, women doctor's mobile phone was hacked and messages were circulated;Case against Malappuram resident under IT Act"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174697/in-kannur-women-doctors-mobile-phone-was-hacked-and-messages-were-circulatedcase-against-malappuram-resident-under-it-act"
published_at: "2024-01-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65978c8c5cc71_download_(1).jpg"
keywords: []
---

# കണ്ണൂരിൽ വനിതാ ഡോക്ടറുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌ത്‌  സന്ദേശങ്ങൾ പ്രചരിപ്പിച്ചു ; മലപ്പുറം സ്വദേശിക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് 

> **Lead Summary:** ***കണ്ണൂർ : ***പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെ തിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.

## Article Content

***കണ്ണൂർ : ***പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെ തിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ നവംബർ 28ന് മുമ്പാണ് പരാതിക്കാസ്‌പദമായ സംഭവം. മൊബൈൽ ഫോൺ ഹാക്ക് ചെയ്ത‌് അതിൽനിന്നും സന്ദേശങ്ങൾ ചോർത്തിയെടു ക്കുകയായിരുന്നു. ഈ സന്ദേശങ്ങൾ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ എംഡിയുടെ ബന്ധുക്കൾക്കും അയച്ചു കൊടുക്കുകയും ചെയ്തെന്നാണ് പരാതി.

ഹാക്ക് ചെയ്ത് ചോർത്തി യെടുത്ത സന്ദേശങ്ങൾ പ്രചരിപ്പിച്ച ഫോണിൻ്റെ ഉടമയെത്തെ ടിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പരാതി നൽകിയത്. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം പരിചയമുള്ള പ്രതി പരാതിക്കാ രിയായ വനിതാ ഡോക്ടറെയല്ല, ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ്ഹാക്കർ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്.

സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്ക് തന്നെ വന്നതോടെയാ ണ് സംശയം തോന്നി ഇവർ പരാതി നൽകിയത്. സ്ഥാപനത്തിന്റെ പയ്യന്നൂരു കാരനല്ലാത്ത എംഡിയുടെ സുഹൃത്തായി എത്തിയിരുന്ന പ്രതിയെ പോലീസ് നേരത്തെ ചോദ്യം ചെയ്‌തതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174697/in-kannur-women-doctors-mobile-phone-was-hacked-and-messages-were-circulatedcase-against-malappuram-resident-under-it-act)