---
title: "കരിയാട്ടെ ഇ എം എസ് മന്ദിരത്തിന് നേരെ അക്രമം ; ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി."
english_title: "Attack on Kariatte EMS building;Chokli police started investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174691/attack-on-kariatte-ems-buildingchokli-police-started-investigation"
published_at: "2024-01-05T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659788962af58_Untitled-11_copy.jpg"
keywords: []
---

# കരിയാട്ടെ ഇ എം എസ് മന്ദിരത്തിന് നേരെ അക്രമം ; ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

> **Lead Summary:** ***കരിയാട്; *** സി.പി.എം. കരിയാട് ലോക്കൽ കമ്മിറ്റി ഓഫീസിനു നേരേ അക്രമം. പുതുശ്ശേരിമുക്കി ലുള്ള ഇ.എം.എസ്. മന്ദിരത്തിനു നേരേയാണ് പുലർച്ചെ അക്രമം നടന്നത്.

## Article Content

***കരിയാട്; *** സി.പി.എം. കരിയാട് ലോക്കൽ കമ്മിറ്റി ഓഫീസിനു നേരേ അക്രമം. പുതുശ്ശേരിമുക്കി ലുള്ള ഇ.എം.എസ്. മന്ദിരത്തിനു നേരേയാണ് പുലർച്ചെ അക്രമം നടന്നത്.

ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ജനലുകളുടെ ചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്. വൈകിയാണ് അക്രമസംഭവം ശ്രദ്ധയിൽപ്പെട്ടത്. ചൊക്ലി ഇൻസ്പെക്ടർ സി.ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സി.പി. എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയം ഗം കെ.കെ.പവിത്രൻ, ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, എൻ.അനൂപ് തുടങ്ങിയവർ സ്ഥലത്തെത്തി. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം നടത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂർവമുള്ള നീക്കം തിരിച്ചറിയണമെന്ന് സി പി എം കരിയാട് ലോക്കൽ സെക്രട്ടറി വി.കെ ശശീന്ദ്രൻ ട്രൂ വിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174691/attack-on-kariatte-ems-buildingchokli-police-started-investigation)