---
title: "പിണറായിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച ; പൊലീസിൽ പരാതി നൽകി മണിക്കൂറുകൾക്കകം  സ്വർണം  ബുള്ളറ്റിന്റെ ടാങ്കിൽ, പണം  കണ്ടെത്തിയില്ല, "
english_title: "Burglary in a locked house in Pinarayi;Within hours of filing a complaint with the police, the gold was found in the bullet's tank, but the money was not found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174635/burglary-in-a-locked-house-in-pinarayiwithin-hours-of-filing-a-complaint-with-the-police-the-gold-was-found-in-the-bullets-tank-but-the-money-was-not-found"
published_at: "2024-01-04T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596d8ac70e5e_download_(10).jpg"
keywords: []
---

# പിണറായിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച ; പൊലീസിൽ പരാതി നൽകി മണിക്കൂറുകൾക്കകം  സ്വർണം  ബുള്ളറ്റിന്റെ ടാങ്കിൽ, പണം  കണ്ടെത്തിയില്ല, 

> **Lead Summary:** **പിണറായി:** പിണറായിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് കളവുപോയ സ്വർണം മണിക്കൂറുകൾക്കുള്ളിൽ വീട്ടുമുറ്റത്തെ ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ നിന്ന് കണ്ടെത്തി.

## Article Content

**പിണറായി:** പിണറായിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് കളവുപോയ സ്വർണം മണിക്കൂറുകൾക്കുള്ളിൽ വീട്ടുമുറ്റത്തെ ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ നിന്ന് കണ്ടെത്തി.

പടന്നക്കര ചിറയാക്കാവിനടുത്ത സി.ടി ശ്രീവിന്റെ വീട്ടിൽ നിന്ന് കളവുപോയ സ്വർണാഭരണങ്ങളാണ് ശ്രീവിന്റെ തന്നെ ബൈക്കിൻ്റെ ടാങ്കിലിട്ട നിലയിൽ കണ്ടത്. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു വീട്ടിൽ നിന്ന് 13.75 പവൻ സ്വർണവും 16,500 രൂപയും കളവുപോയത്. വീട്ടുകാർ ഇന്നലെ വീട് പൂട്ടി പുറത്തുപോയതായിരുന്നു.

രാത്രി മടങ്ങിയെ ത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം മനസിലായത്. ശ്രീവിൻ ഉടൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു‌. ചെയ്തു.

എന്നാൽ ഇന്ന് രാവിലെ ശ്രീവിൻ തൻ്റെ ബുള്ളറ്റ് ബൈക്ക് പരിശോധിച്ചപ്പോഴാണ് ടാങ്കിനുള്ളിൽ ആഭരണങ്ങൾ ഇട്ടുവച്ചനിലയിൽ കണ്ടത്. പോലീസെത്തി ഇവ പുറത്തെടുത്തു. നഷ്‌ടപ്പെട്ട സ്വർണത്തിൽ ഭൂരിഭാഗവും ടാങ്കിനുള്ളിലുണ്ടായിരുന്നു. എന്നാൽ ബാക്കി സ്വർണവും പണവും കണ്ടെത്താനായിട്ടില്ല. വീടുമായി അടുത്ത് ബന്ധമുള്ള ആരോ ആവാം കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പിണറായി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174635/burglary-in-a-locked-house-in-pinarayiwithin-hours-of-filing-a-complaint-with-the-police-the-gold-was-found-in-the-bullets-tank-but-the-money-was-not-found)