---
title: "സുരേഷ് ഗോപി സ്റ്റൈൽ  എടുക്കേണ്ട...  നിങ്ങൾ എവിടുത്തെ പോലീസാ...? കണ്ണൂരിൽ  പോലീസിനോട് പൊട്ടിത്തെറിച്ച്  എം വിജിൻ എം എൽ എ."
english_title: "Don't take Suresh Gopi style... where are you police...?M Vigin MLA burst into police in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174559/dont-take-suresh-gopi-style-where-are-you-policem-vigin-mla-burst-into-police-in-kannur"
published_at: "2024-01-04T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659684e670d01_Untitled-4_copy.jpg"
keywords: []
---

# സുരേഷ് ഗോപി സ്റ്റൈൽ  എടുക്കേണ്ട...  നിങ്ങൾ എവിടുത്തെ പോലീസാ...? കണ്ണൂരിൽ  പോലീസിനോട് പൊട്ടിത്തെറിച്ച്  എം വിജിൻ എം എൽ എ.

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ നഴ്സുമാരുടെ സമരം കലക്ടറേറ്റിനുള്ളിലേക്ക് കയറാനിടയായത് പോലീസുമായി വാക്ക്തർക്കത്തിനിടയാക്കി. കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത്.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ നഴ്സുമാരുടെ സമരം കലക്ടറേറ്റിനുള്ളിലേക്ക് കയറാനിടയായത് പോലീസുമായി വാക്ക്തർക്കത്തിനിടയാക്കി. കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത്.

മാർച്ച് നടത്തിയ നഴ്സുമാരെ തടയാൻ കലക്ടറേറ്റ് ഗേറ്റിൽ പോലീസുകാരില്ലാത്തതിനെ തുടർന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററിൽ കയറിയ സമരക്കാർ അവിടെ സമരം ആരംഭിച്ച ഉടൻ സമരം പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ടൗൺ എസ്ഐ പി പി ഷമീൽ കല്ല്യാശേരി എംഎൽഎ എംവിജിനോട് അകത്ത് സമരം നടത്തിയാൽ കേസെടുക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് ഉദ്ഘാടകനായെത്തിയ എം വിജിൻ എം എൽ എ അവിടെ തന്നെസമരം ഉദ്ഘാടനം നടത്തുകയായിരുന്നു.

തുടർന്ന് ഉദ്ഘാടനത്തിന് ശേഷം വനിതാ പോലീസ് എം എൽ എ യോട് പേര് ചോദിച്ചത് രംഗം കൂടുതൽ വഷളാക്കുകയായിരുന്നു. തുടർന്ന് എസ്ഐയോട് കയർത്ത വിജിൻ എം എൽ എ സുരേഷ്ഗോപി സ്റ്റൈൽ തന്നോട് വേണ്ടെന്നും പിണറായി സർക്കാരിനെ മോശമാക്കാൻ ശ്രമിക്കുന്നത് ഇത്തരം ഉദ്യോഗസ്ഥരാണെന്നും തുറന്നടിച്ചു. സമരം നടക്കുന്ന വിവരമറിഞ്ഞിട്ടും ഗേറ്റിൽ പോലീസിനെ നിർത്താത്തത് എസ്ഐ യുടെ വീഴ്ചയാണെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174559/dont-take-suresh-gopi-style-where-are-you-policem-vigin-mla-burst-into-police-in-kannur)