---
title: "കണ്ണൂരിൽ അക്ഷതം പരിപാടിയുടെ ഭാഗമായി പ്രസാദം വിതരണം  ചെയ്ത ബിജെപി നേതാവിന് മർദ്ദനം"
english_title: "A BJP leader who distributed prasad as part of Akshatham program was beaten up in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174542/a-bjp-leader-who-distributed-prasad-as-part-of-akshatham-program-was-beaten-up-in-kannur"
published_at: "2024-01-04T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65966efc7e841_download_(9).jpg"
keywords: []
---

# കണ്ണൂരിൽ അക്ഷതം പരിപാടിയുടെ ഭാഗമായി പ്രസാദം വിതരണം  ചെയ്ത ബിജെപി നേതാവിന് മർദ്ദനം

> **Lead Summary:** ***കണ്ണൂർ : ***തളിപ്പറമ്പ മാവിച്ചേരിയിൽ വെച്ചാണ് ബിജെപി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസി. ഹരിദാസന് മർദനം ഏറ്റത്. സിപിഎം പ്രവർത്തകരായ സത്യൻ, രമേശൻ, രാജേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നത്രെ.

## Article Content

***കണ്ണൂർ : ***തളിപ്പറമ്പ മാവിച്ചേരിയിൽ വെച്ചാണ് ബിജെപി തളിപ്പറമ്പ മണ്ഡലം വൈസ് പ്രസി. ഹരിദാസന് മർദനം ഏറ്റത്. സിപിഎം പ്രവർത്തകരായ സത്യൻ, രമേശൻ, രാജേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നത്രെ.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രദേശത്തെ വിടുകളിൽ അക്ഷതം പരിപാടിയുടെ ഭാഗമായി പ്രസാദം വിതരണം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം എന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174542/a-bjp-leader-who-distributed-prasad-as-part-of-akshatham-program-was-beaten-up-in-kannur)