---
title: "തലശേരിയിൽ ഡോക്ടേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മുക്ക് പണ്ടം പണയം വെച്ച് 1,28,800 രൂപയുടെ  തട്ടിപ്പ് ;  യുവാവിനെതിരെ കേസ്"
english_title: "Fraud of Rs. 1,28,800 in Doctors Cooperative Society in Thalassery;Case against the youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174155/fraud-of-rs-128800-in-doctors-cooperative-society-in-thalasserycase-against-the-youth"
published_at: "2024-01-02T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65941c0b7cb5b_download_(2).jpg"
keywords: []
---

# തലശേരിയിൽ ഡോക്ടേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മുക്ക് പണ്ടം പണയം വെച്ച് 1,28,800 രൂപയുടെ  തട്ടിപ്പ് ;  യുവാവിനെതിരെ കേസ്

> **Lead Summary:** **തലശേരി: ** സഹകരണ സ്ഥാപനത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികളാന്നെന്ന വ്യാജേന മുക്ക് പണ്ടം പണയം വെച്ച് 1,28,800 രൂപ തട്ടിയെടുത്തതായി പരാതി. ചിറക്കരയിൽ പ്രവർത്തിച്ചു വരുന്ന ഡോക്ടേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ സിക്രട്ടറി എം. സീന നൽകിയ പരാതിയിൽ തലശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

## Article Content

**തലശേരി: ** സഹകരണ സ്ഥാപനത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികളാന്നെന്ന വ്യാജേന മുക്ക് പണ്ടം പണയം വെച്ച് 1,28,800 രൂപ തട്ടിയെടുത്തതായി പരാതി. ചിറക്കരയിൽ പ്രവർത്തിച്ചു വരുന്ന ഡോക്ടേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ സിക്രട്ടറി എം. സീന നൽകിയ പരാതിയിൽ തലശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

കൊടുവള്ളി ഇല്ലിക്കുന്ന് സ്വ ദേശിയായ റസിയ മൻസിലിൽ അബ്ദുൾ നവാസ് ആണ് കഴിഞ്ഞ വർഷം ജനുവരിയിലും, ഫിബ്രവരിയിലുമായി രണ്ട് വളയും, ഒരു ബ്രേസ്ലെറ്റും വെച്ച് പണം കൈപറ്റിയത്. ഇയാൾ തന്നെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ ഇത് പോലെ തട്ടിപ്പ് നടത്തിയതിനാൽപോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിലുമായിട്ടുണ്ട്.

ഇത് സംബന്ധിച്ച് വാട്‌സ് അപ്പ്ഗ്രൂപ്പിൽ പ്രതിയുടെ ചിത്രമടക്കം വാർത്ത വന്നതിനാൽ സൊസൈറ്റിയിൽ വെച്ച പണ്ടം വിശദമായി പരിശോധിച്ചപ്പോഴാണ് വെച്ച സ്വർണ്ണം മുക്ക് പണ്ടമാണെന്ന് മനസ്സിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഒറ്റനോട്ടത്തിൽ പരിശോധിച്ചപ്പോൾ സ്വർണ്ണമാണെന്ന് മാത്രമേ മനസ്സിലാവുമത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174155/fraud-of-rs-128800-in-doctors-cooperative-society-in-thalasserycase-against-the-youth)