---
title: "കണ്ണൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു"
english_title: "A young man from Kannur died after falling from a building in Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174087/a-young-man-from-kannur-died-after-falling-from-a-building-in-bangalore"
published_at: "2024-01-02T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593d9f69e3b1_6593d86508563_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ഉഷ അന്തർജ്ജനത്തിന്റെയും മകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരി ആണ് മരിച്ചത് . ബംഗ്ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം.

## Article Content

**കണ്ണൂർ: ** കണ്ണൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ഉഷ അന്തർജ്ജനത്തിന്റെയും മകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരി ആണ് മരിച്ചത് . ബംഗ്ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം.

യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ജോലി ചെയ്തു വരികയായിരുന്നു ശ്രീജിത്ത് ഉണ്ണി നമ്പൂതിരി . അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174087/a-young-man-from-kannur-died-after-falling-from-a-building-in-bangalore)