---
title: "പാനൂരിൽ പുതുവർഷം കേക്ക് മുറിച്ചാഘോഷിച്ച് നഗരസഭാ  ചെയർമാനും, സെക്രട്ടറിയും ;  സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവുമായി ലീഗണികൾ"
english_title: "Chairman and Secretary of Municipal Corporation celebrated by cutting the new year cake in Panur;Leganis with widespread criticism on social media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174032/chairman-and-secretary-of-municipal-corporation-celebrated-by-cutting-the-new-year-cake-in-panurleganis-with-widespread-criticism-on-social-media"
published_at: "2024-01-02T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593b17b859bb_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ പുതുവർഷം കേക്ക് മുറിച്ചാഘോഷിച്ച് നഗരസഭാ  ചെയർമാനും, സെക്രട്ടറിയും ;  സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവുമായി ലീഗണികൾ

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭാ കൗൺസിലും, സെക്രട്ടറിയും തമ്മിലുള്ള ശീതപ്പോര് തുടരുന്നതിനിടെ പുതുവർഷം കേക്ക് മുറിച്ചാഘോഷിച്ച് ചെയർമാനും, സെക്രട്ടറിയും. ചെയർമാൻ വി.നാസർ മാസ്റ്റർ കേക്ക് മുറിച്ച് സെക്രട്ടറി എ. പ്രവീണിന് നൽകി. മറ്റ് കൗൺസിൽ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.

## Article Content

**പാനൂർ: ** പാനൂർ നഗരസഭാ കൗൺസിലും, സെക്രട്ടറിയും തമ്മിലുള്ള ശീതപ്പോര് തുടരുന്നതിനിടെ പുതുവർഷം കേക്ക് മുറിച്ചാഘോഷിച്ച് ചെയർമാനും, സെക്രട്ടറിയും. ചെയർമാൻ വി.നാസർ മാസ്റ്റർ കേക്ക് മുറിച്ച് സെക്രട്ടറി എ. പ്രവീണിന് നൽകി. മറ്റ് കൗൺസിൽ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.

ഈ ഫോട്ടോകളാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലീഗ് ഗ്രൂപ്പുകളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അണികൾ സെക്രട്ടറിക്കെതിരെ തെരുവിൽ സമരം ചെയ്യുമ്പോൾ നഗരസഭയിൽ ഇങ്ങനയൊക്കെയാണ് നടക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.

സെക്രട്ടറിക്കെതിരെ കേസ് കൊടുത്തവർ ഇതൊക്കെ കാണുന്നുണ്ടോ എന്ന ചോദ്യങ്ങളും ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്. അതേ സമയം പുതുവർഷ ആഘോഷത്തിൽ രാഷ്ട്രീയം കലർത്തരുത് എന്ന മറുവാദങ്ങളുമുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174032/chairman-and-secretary-of-municipal-corporation-celebrated-by-cutting-the-new-year-cake-in-panurleganis-with-widespread-criticism-on-social-media)