---
title: "പറശിനിക്കടവിൽ 16 കാരി പീഡനത്തിരയായ സംഭവത്തിൽ സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റ് ; വടകര സ്വദേശിയായ വല്യച്ഛൻ അറസ്റ്റിൽ"
english_title: "16-year-old girl molested in Parashinikadu has a twist that beats movie stories;Valyachan, a native of Vadakara, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173934/16-year-old-girl-molested-in-parashinikadu-has-a-twist-that-beats-movie-storiesvalyachan-a-native-of-vadakara-was-arrested"
published_at: "2024-01-01T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592ecdf290af_Untitled-11_copy.jpg"
keywords: []
---

# പറശിനിക്കടവിൽ 16 കാരി പീഡനത്തിരയായ സംഭവത്തിൽ സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റ് ; വടകര സ്വദേശിയായ വല്യച്ഛൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **പറശിനിക്കടവിലെ റസിഡൻസിയിൽ പതിനാറുകാരിയെ വല്ല്യച്ഛൻ പീഡിപ്പിച്ചത് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ കടുത്ത ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്‌ത്. അമ്മയ്‌ക്കൊപ്പം പറശിനി മടപ്പുര ദർശനത്തിനെത്തിയ പെൺകുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് പീഡനത്തിനിരയാക്കിയത്. വടകര സ്വദേശിയായ വല്ല്യച്ഛനെ തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

**കണ്ണൂർ : **പറശിനിക്കടവിലെ റസിഡൻസിയിൽ പതിനാറുകാരിയെ വല്ല്യച്ഛൻ പീഡിപ്പിച്ചത് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ കടുത്ത ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്‌ത്. അമ്മയ്‌ക്കൊപ്പം പറശിനി മടപ്പുര ദർശനത്തിനെത്തിയ പെൺകുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് പീഡനത്തിനിരയാക്കിയത്. വടകര സ്വദേശിയായ വല്ല്യച്ഛനെ തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്‌തു.

തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് കുടുംബത്തെ നേരത്തെ ഉപേക്ഷിച്ചതാണ്. കടുത്ത ദാരിദ്ര്യത്തിലാണ് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അയാൾ ബംഗ്ലൂരുവിലാണ് ജോലി ചെയ്യുന്നത്.

പെൺകുട്ടിയുടെ അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ ഭർത്താവായ 52 കാരനും, ബംഗ്ളൂരുവിൽ ഹോട്ടൽ ബിസിനസ് നടത്തുകയാണ്. സാമാന്യം മെച്ചപ്പെട്ട സാമ്പ ത്തിക അവസ്ഥയിലാണ്. പെൺകുട്ടി വല്ല്യച്ഛന്റെ വീട്ടിലാണ് താമസം. കുട്ടിക്കാലം മുതൽ ഇവരുടെ ചിലവുകളും മറ്റ് വഹിച്ചുവന്നത് വല്ല്യച്ഛനാണത്രെ. അത് മുതലെടുത്താണ് പീഡനം. മകളെപ്പോലെയാണ് കുട്ടിയെ ഇയാൾ കണ്ടിരുന്നത് എന്നാണ് അമ്മ കരുതിയത്. അതുകൊണ്ട് സംശയമൊന്നും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച പെൺകുട്ടിയും, അമ്മയും മഠപ്പുര ദർശനത്തിന് എത്തിയതായിരുന്നു. ഇക്കാര്യമറിഞ്ഞ് പെൺകുട്ടിയുടെ വല്ല്യച്ഛനും പിറകെ പറശ്ശിനിക്കടവിലെത്തി. തുടർന്ന് അമ്മയും പെൺകുട്ടിയും താമസിക്കുന്ന റസിഡൻസിയിൽ എത്തുകയായിരുന്നു. അമ്മ പുറത്തുപോയ തക്കം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനം സഹിക്കവയ്യാതായ പെൺകുട്ടി ഇക്കാര്യം കാമുകനെ മൊബൈൽ ഫോൺ സന്ദേശത്തിലൂടെ അറിയിച്ചു. പാലക്കാട് നിന്ന് ശനിയാഴ്‌ച രാവിലെ കാമുകനും, മൂന്ന് സുഹൃത്തുക്കളും പറശിനിക്കടവിലെത്തുകയും പെൺകുട്ടിയുടെ വല്യച്ഛനെ അക്രമിക്കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.

തുടർന്ന് തളിപ്പറമ്പ് പോലീസെത്തി എല്ലാവരെയും കസ്റ്റഡിയിലെടു ക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെൺകുട്ടി പീഡനവിവരം പോലീസിനോട് പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെ ടുത്തി വല്ല്യച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173934/16-year-old-girl-molested-in-parashinikadu-has-a-twist-that-beats-movie-storiesvalyachan-a-native-of-vadakara-was-arrested)