---
title: "#accident |  തലശേരിയിൽ തെന്നി മറിഞ്ഞ ലോറിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്ക് "
english_title: "The driver who miraculously escaped from the overturned lorry in Thalassery was hit by a bike and seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173869/the-driver-who-miraculously-escaped-from-the-overturned-lorry-in-thalassery-was-hit-by-a-bike-and-seriously-injured"
published_at: "2024-01-01T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592ae7a4d518_Untitled-9_copy.jpg"
keywords: []
---

# #accident |  തലശേരിയിൽ തെന്നി മറിഞ്ഞ ലോറിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവർക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്ക് 

> **Lead Summary:** **തലശേരി:** ഭക്ഷണം കഴിക്കാനായി റോഡരികിൽ ഒതുക്കി വയ്ക്കുന്നതിനിടയിൽ റോഡരികിടിഞ്ഞ്മറിഞ്ഞ ചരക്ക് ലോറിയിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങിപ്പോവുന്നതിനിടയിൽ ഡ്രൈവർക്ക് എതിരെ വന്ന ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റു. കോട്ടയം മറിയപ്പള്ളി സ്വദേശി നെടുവിലെ പറമ്പിൽ ജോജു മോൻ ജേക്കബിനാ ണ് പരിക്കേറ്റത്.

## Article Content

**തലശേരി:** ഭക്ഷണം കഴിക്കാനായി റോഡരികിൽ ഒതുക്കി വയ്ക്കുന്നതിനിടയിൽ റോഡരികിടിഞ്ഞ്മറിഞ്ഞ ചരക്ക് ലോറിയിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങിപ്പോവുന്നതിനിടയിൽ ഡ്രൈവർക്ക് എതിരെ വന്ന ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റു. കോട്ടയം മറിയപ്പള്ളി സ്വദേശി നെടുവിലെ പറമ്പിൽ ജോജു മോൻ ജേക്കബിനാ ണ് പരിക്കേറ്റത്.

വലത് കാലെല്ല് പൊട്ടിയ നിലയിൽ ഇദ്ദേഹം ആശുപത്രിയിലാണുള്ളത്. ദേശീയ പാതയിൽ തലശേരി പുന്നോൽ കുറിച്ചി മാതൃകാ ബസ് സ്റ്റോപിന് സമീപമാണ് അപകടം. കോട്ടയത്തുനിന്നും പൂനെയിലേക്ക് റബ്ബർ പലകയുമായി പോവുകയായിരുന്ന  കെ.എൽ. 5. എ. എ. 2269 നാഷണൽ പർമിറ്റ് ലോറി പുന്നോൽ ഹുസ്സൻ മൊട്ടയ്കടുത്ത് റോഡരികിൽ ചേർത്ത് നിർത്തുന്നതിനിടയിൽ  അരികിലെ മണ്ണിടിഞ്ഞ്  ചരിഞ്ഞു മറിയുകയായിരുന്നു.

ലോറിയിൽ രണ്ട് ഡ്രൈവർമാരും, ക്ലീനറും ഉണ്ടായിരുന്നു. മറിഞ്ഞ ലോറിയിൽ നിന്നും വെളിയിലിറങ്ങി റോഡിന്റെ  മറുപുറത്തുള്ള തട്ടുകടയിലേക്ക്  പോവുന്നതിനിടയിലാണ്  പൊടുന്നനെ എത്തിയ ബൈക്ക്  ജോജുമോനെ ഇടിച്ച് തെറിപ്പിച്ചത്. വലത് കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിയാരത്ത് നിന്നും കൂടുതൽ വിദഗ്ദ ചികിത്സക്കായി  കോട്ടയത്തേക്ക്  കൊണ്ടുപോയി. സംഭവം സംബന്ധിച്ച് ന്യൂ മാഹി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173869/the-driver-who-miraculously-escaped-from-the-overturned-lorry-in-thalassery-was-hit-by-a-bike-and-seriously-injured)