---
title: "പൊയിലൂരിൽ വയോജനവേദിയുടെ  വീട്ടുമുറ്റ സദസ് സർഗോത്സവങ്ങൾക്ക്  തുടക്കം"
english_title: "Sargotsavam started in the backyard of Vayojanavedi in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173867/sargotsavam-started-in-the-backyard-of-vayojanavedi-in-poilur"
published_at: "2024-01-01T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592ab7a64a11_Untitled-8_copy.jpg"
keywords: []
---

# പൊയിലൂരിൽ വയോജനവേദിയുടെ  വീട്ടുമുറ്റ സദസ് സർഗോത്സവങ്ങൾക്ക്  തുടക്കം

> **Lead Summary:** **പാനൂർ : ** വയോജന വേദി പൊയിലൂർ യൂണിറ്റിന്റെയും, സർഗ്ഗവേദിയുടെയും ആഭിമുഖ്യത്തിൽ സെൻട്രൽ പൊയിലൂരിലെ ശ്രീനാരായണ മര മില്ലിന് സമീപം പി കെ ബാലകൃഷ്ണൻ്റെ വീട്ടുമുറ്റത്തു സർഗോത്സവം നടത്തി.

## Article Content

**പാനൂർ : ** വയോജന വേദി പൊയിലൂർ യൂണിറ്റിന്റെയും, സർഗ്ഗവേദിയുടെയും ആഭിമുഖ്യത്തിൽ സെൻട്രൽ പൊയിലൂരിലെ ശ്രീനാരായണ മര മില്ലിന് സമീപം പി കെ ബാലകൃഷ്ണൻ്റെ വീട്ടുമുറ്റത്തു സർഗോത്സവം നടത്തി.

നിരവധി വയോജനങ്ങൾ പങ്കെടുത്തു. വനിതാ കോൽക്കളി, പൂരക്കളി,വടക്കൻ പാട്ട്, നാടൻ പാട്ട്, മോണോ ആക്ട്, മിമിക്രി, സിനിമ ഗാനം, തുടങ്ങിയ കലാ പരിപാടികൾ അവതരിപ്പിച്ചു. പ്രദേശത്തെ വനിതകളിൽ ഏറ്റവും കൂടുതൽ പ്രായമുള്ള, മൊട്ടേമ്മൽ ചീരൂട്ടിയെ യോഗത്തിൽ ആദരിച്ചു. വയോജനവേദി സംസ്ഥാന സെക്രട്ടറി കെ പി ചാത്തുമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

കെ.വി ബാലൻ മാസ്റ്റർ, കെ.എം ചന്ദ്രൻ മാസ്റ്റർ, ടി.പി വിജയൻ മാസ്റ്റർ, ചാക്കേരി നാണു, പി.കെ പുരുഷുമാസ്റ്റർ, വി.പി രവീന്ദ്രൻ മാസ്റ്റർ, ഓട്ടാണി നാണുമാസ്റ്റർ എന്നിവർ സംസാരിച്ചു. ജി. കുഞ്ഞിരാമൻ മാസ്റ്റർ, വിജയൻ ഗുരുക്കൾ, നാണുഗുരുക്കൾ, കോമളൻ, ഒ.കെ കുഞ്ഞിരാമൻ, മത്തത്ത് ചീരൂട്ടി എന്നിവർ കലാ പരിപാടികൾക്കു നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173867/sargotsavam-started-in-the-backyard-of-vayojanavedi-in-poilur)