---
title: "കൂത്ത്പറമ്പിൽ സ്കൂൾ മാനേജരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ; 5 പേർക്കെതിരെ കേസ്"
english_title: "School manager kidnapped and threatened in Koothparam;Case against 5 persons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173821/school-manager-kidnapped-and-threatened-in-koothparamcase-against-5-persons"
published_at: "2024-01-01T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65928201b3fbc_download_(4).jpg"
keywords: []
---

# കൂത്ത്പറമ്പിൽ സ്കൂൾ മാനേജരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ; 5 പേർക്കെതിരെ കേസ്

> **Lead Summary:** ***കൂത്തുപറമ്പ്: *** സ്കൂൾ മാനേജരെ കാറിൽ തട്ടി ക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചംഗസംഘത്തിനെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. മാങ്ങാട്ടിടം യു.പി. സ്‌കൂൾ മാനേജർ പൊന്ന്യം വെസ്റ്റ് നാലാംമൈലിലെ ദീപം നിവാസിൽ ജഗദീപ് കുമാറിനെ ആണ് തട്ടിക്കൊണ്ടു പോയത്. 27-ന് രാവിലെ പത്തോടെയാണ് സംഭവം.

## Article Content

***കൂത്തുപറമ്പ്: *** സ്കൂൾ മാനേജരെ കാറിൽ തട്ടി ക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചംഗസംഘത്തിനെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. മാങ്ങാട്ടിടം യു.പി. സ്‌കൂൾ മാനേജർ പൊന്ന്യം വെസ്റ്റ് നാലാംമൈലിലെ ദീപം നിവാസിൽ ജഗദീപ് കുമാറിനെ ആണ് തട്ടിക്കൊണ്ടു പോയത്. 27-ന് രാവിലെ പത്തോടെയാണ് സംഭവം.

സ്കൂളിൽ അധ്യാപകനിയമനവുമായി ബന്ധ പ്പെട്ട് അഭിമുഖം നടക്കാനിരിക്കെയാണ് സംഭവം. മൊബൈൽ ഫോണും, ബാഗും ഉൾപ്പെടെ പിടിച്ചു വാങ്ങിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് രേഖകളിൽ ഒപ്പിടുവിക്കുകയും, പരാതി പിൻവലിക്കു ന്നതായി എഴുതിപ്പിക്കുകയുമായിരുന്നു.

ഇത് എ.ഇ .ഒ. ഓഫീസിലെത്തിച്ചശേഷമാണ് മാനേജറെ വിട്ടയച്ചതെന്ന് പരാതിയിൽ പറയുന്നു. ജഗദീപ്‌കുമാറിൻറെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ.

രണ്ടുവർഷം മുൻപ് സ്കൂൾ വിൽപ്പന കേസിലുൾപ്പെട്ട ഒരാൾ മുഖേന കരാറുണ്ടാക്കിയിരുന്നു. പത്തനംതിട്ട സ്വദേശിയായ പ്രവാസിക്ക് വേണ്ടിയാണ് ഇയാൾ സ്കൂ‌ൾ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നത്. എന്നാൽ പത്തനംതിട്ട സ്വദേശി ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല. കരാർ കാലാവധി കഴിഞ്ഞതോടെ വിൽപ്പന കരാർ അസാധുവായി.

ഇതിനിടെ സ്‌കൂളിൽ നാലുനില കെട്ടിടം നിർമിക്കുകയും അധ്യാപക നിയമനങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് എ.ഇ.ഒ.ക്ക് ജഗദീപ്‌കുമാർ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173821/school-manager-kidnapped-and-threatened-in-koothparamcase-against-5-persons)