---
title: "കൂത്ത്പറമ്പിൽ ഹിന്ദു ഐക്യവേദി നേതാവിനെയും, ഭാര്യയെയും കാർ തടഞ്ഞ് അക്രമിച്ചു ; പിന്നിൽ സിപിഎം എന്ന് പരാതി."
english_title: "In Koothparam Hindu Ikyavedi leader and his wife were stopped by car and assaulted;Complaint that CPM is behind."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173732/in-koothparam-hindu-ikyavedi-leader-and-his-wife-were-stopped-by-car-and-assaultedcomplaint-that-cpm-is-behind"
published_at: "2024-01-01T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65923ff3e03fc_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ഹിന്ദു ഐക്യവേദി നേതാവിനെയും, ഭാര്യയെയും കാർ തടഞ്ഞ് അക്രമിച്ചു ; പിന്നിൽ സിപിഎം എന്ന് പരാതി.

> **Lead Summary:** ***കൂത്തുപറമ്പ് : ***കൂത്ത്പറമ്പിനടുത്ത് ചിറ്റാരിപ്പറമ്പിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ചിറ്റാരിപ്പറമ്പിലെ സി.ഒ. മനേഷിനെ ഒരു സംഘം ആക്രമിച്ചതായി പരാതി.

## Article Content

***കൂത്തുപറമ്പ് : ***കൂത്ത്പറമ്പിനടുത്ത് ചിറ്റാരിപ്പറമ്പിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ചിറ്റാരിപ്പറമ്പിലെ സി.ഒ. മനേഷിനെ ഒരു സംഘം ആക്രമിച്ചതായി പരാതി.

ഞായറാഴ്ച രാത്രി ഭാര്യയോടൊപ്പം സുഹൃത്തിൻ്റെ കാറിൽ പൂവത്തിൻകീഴ് ഉഴിഞ്ഞാട്ടെ വീട്ടിലേക്ക് വരുമ്പോഴാണ് കാർ തടഞ്ഞുനിർത്തി അക്രമിച്ചത്. വീടിന് സമീപത്താണ് സംഭവം.

ഇരുമ്പുപൈപ്പ് കൊണ്ട് മനേഷിൻ്റെ തലയ്ക്ക് അടിയേറ്റു. തടയാൻ ശ്രമിച്ച ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീ വ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സി.പി.എം. പ്രവർത്തകരാ ണ് ആക്രമണം നടത്തിയതെന്ന് മനേഷ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173732/in-koothparam-hindu-ikyavedi-leader-and-his-wife-were-stopped-by-car-and-assaultedcomplaint-that-cpm-is-behind)