---
title: "കരിയാട് പടന്നക്കര ന്യൂ മുസ്ലീം എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ 78 വർഷങ്ങൾക്കിപ്പുറം നാളെ ഒത്തുചേരും; സംഗമം ചരിത്ര സംഭവമാക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Kariad Patannakkara New Muslim L.P.School students will reunite tomorrow after 78 years;Alumni association to make the reunion a historic event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173515/kariad-patannakkara-new-muslim-lpschool-students-will-reunite-tomorrow-after-78-yearsalumni-association-to-make-the-reunion-a-historic-event"
published_at: "2023-12-30T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65904cec596c5_Untitled-5_copy.jpg"
keywords: []
---

# കരിയാട് പടന്നക്കര ന്യൂ മുസ്ലീം എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ 78 വർഷങ്ങൾക്കിപ്പുറം നാളെ ഒത്തുചേരും; സംഗമം ചരിത്ര സംഭവമാക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **കരിയാട്** :** 1**945 - 1975 ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് സ്നേഹ സംഗമമെന്ന പേരിൽ നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേരും. എം.എൽ.എ. കെ.പി മോഹനൻ സംഗമം ഉദ്ഘാടനം ചെയ്യും.

## Article Content

**കരിയാട്** :** 1**945 - 1975 ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് സ്നേഹ സംഗമമെന്ന പേരിൽ നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേരും. എം.എൽ.എ. കെ.പി മോഹനൻ സംഗമം ഉദ്ഘാടനം ചെയ്യും.

മാളിയിൽ റഷീദ് ഹാജി അധ്യക്ഷത വഹിക്കും. ഡോ.പി.മഹമൂദ് സ്വാഗതം പറയും. പി.പ്രഭാകരൻ മാസ്റ്റർ പ്രഭാഷണം നടത്തും. കെ.കെ. സൂര്യകാന്ത് റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ മേനേജർ കെ.ഇ. കൃഷ്ണദാസ്, കൗൺസിലർ എം.ടി.കെ.ബാബു , പ്രധാനധ്യാപിക എം.പത്മജ , മദ്രസ പ്രതിനിധി കെ.കെ.സി ഉണ്ണികുളം, ചോതിയോട്ട് മുസ്തഫ എന്നിവർ സംസാരിക്കും. സാംസ്കാരിക സദസ്സിൽ ചൊക്ലി രാമവിലാസം സ്കൂൾ റിട്ട. അധ്യാപകൻ എം.ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവം പങ്കു വെക്കൽ , കലാപരിപാടികൾ എന്നിവയും അരങ്ങേറുമെന്ന് ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.പ്രഭാകരൻ മാസ്റ്റർ, കെ.ഇ. കൃഷ്ണദാസ്, റഷീദ് ഹാജി മാളിയിൽ, മുളിയിൽ മഹമൂദ് ഹാജി, ഡോ. മഹമൂദ്, കെ.കെ. സൂര്യകാന്ത്, മുസ്തഫ ചോതിയോട്ട് , സുലൈമാൻ സ്യൂര്യ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173515/kariad-patannakkara-new-muslim-lpschool-students-will-reunite-tomorrow-after-78-yearsalumni-association-to-make-the-reunion-a-historic-event)