---
title: "മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം ; തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ രക്ഷപ്പെടുത്തിയത് 4 മണിക്കൂറോളം പണിപ്പെട്ട്"
english_title: "Another car accident at Makootam pass;The driver, a native of Tamil Nadu, was rescued after working for 4 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173510/another-car-accident-at-makootam-passthe-driver-a-native-of-tamil-nadu-was-rescued-after-working-for-4-hours"
published_at: "2023-12-30T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65904777d14d6_Untitled-2_copy.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം ; തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ രക്ഷപ്പെടുത്തിയത് 4 മണിക്കൂറോളം പണിപ്പെട്ട്

> **Lead Summary:** കർണ്ണാടകയിൽ നിന്നും ഉപ്പുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ച് നിന്നത്. രാത്രിയിലാണ് സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് ക്യാബിൻ പൊളിച്ച് തമിഴ്‌നാട് ചെന്നൈ സ്വദേശി ഡ്രൈവർ രാമമൂർത്തി യെ രക്ഷപെടുത്തിയത്. അപകടത്തിൽ ഡ്രൈവറുടെ ഇരുകാലുകൾ ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

കർണ്ണാടകയിൽ നിന്നും ഉപ്പുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ച് നിന്നത്. രാത്രിയിലാണ് സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് ക്യാബിൻ പൊളിച്ച് തമിഴ്‌നാട് ചെന്നൈ സ്വദേശി ഡ്രൈവർ രാമമൂർത്തി യെ രക്ഷപെടുത്തിയത്. അപകടത്തിൽ ഡ്രൈവറുടെ ഇരുകാലുകൾ ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാത്രി 8 മണിയോടെ നടന്ന അപകടം ഇരിട്ടിയിൽ നി ന്നും എത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നീണ്ട നേരത്തെ ശ്രമത്തി നൊടുവിൽ നാലുമണിക്കൂറിനു ശേഷമാണ് ഡ്രൈവറെ പുറത്തെത്തിച്ചത്.

അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടയിരുന്നത്. ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് രക്ഷാസംഘത്തിൽ അസി. സ്റ്റേഷൻ ഓഫീസർ അശോക് കുമാർ, ഫയർഓഫീസർ മാരായ മഹ്റൂഫ്, തോമസ്, അനോക്, റോഷിത്, രവീന്ദ്രൻ, ഡ്രൈവർ മത്തായി എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173510/another-car-accident-at-makootam-passthe-driver-a-native-of-tamil-nadu-was-rescued-after-working-for-4-hours)