---
title: "പുതുവത്സരാശംസകൾ നേർന്ന് പാനൂർ പൊലീസ് ;  ഒപ്പം മുന്നറിയിപ്പും "
english_title: "Panoor Police wishes Happy New Year;And warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173373/panoor-police-wishes-happy-new-yearand-warning"
published_at: "2023-12-30T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fb7dd50cf1_Untitled-3_copy.jpg"
keywords: []
---

# പുതുവത്സരാശംസകൾ നേർന്ന് പാനൂർ പൊലീസ് ;  ഒപ്പം മുന്നറിയിപ്പും 

> **Lead Summary:** **പാനൂർ: ** ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പാനൂർ പോലീസിന്റെ ആശംസകളും ഒപ്പം ആഘോഷക്കാർക്ക് മുന്നറിയിപ്പും നൽകി. പാനൂർ പൊലീസ് സ്റ്റേഷൻ്റെ അറിയിപ്പ്.. താഴെ വായിക്കാം സമാധാന പരമായും സൗഹാർദ്ദപരമായും പുതുവർഷം ആഘോഷിക്കുന്നവർക്ക് പോലീസ് സംരക്ഷണം നൽകുന്നതാണ്

## Article Content

**പാനൂർ: ** ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പാനൂർ പോലീസിന്റെ ആശംസകളും ഒപ്പം ആഘോഷക്കാർക്ക് മുന്നറിയിപ്പും നൽകി. പാനൂർ പൊലീസ് സ്റ്റേഷൻ്റെ അറിയിപ്പ്.. താഴെ വായിക്കാം സമാധാന പരമായും സൗഹാർദ്ദപരമായും പുതുവർഷം ആഘോഷിക്കുന്നവർക്ക് പോലീസ് സംരക്ഷണം നൽകുന്നതാണ്

* പുതുവർഷം സന്തോഷകരവും സമാധാനപരവും നിയമപരമായും ആഘോഷിക്കുക. * പോലീസിൻ്റെ മുൻ‌കൂർ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. * അനുമതി കിട്ടിയ ഉച്ചഭാഷിണികൾ ആയതിൽ അനുവദിച്ച സമയകൃത്യതയും ശബ്ദപരിധിയും പാലിക്കുക

* ബഹു: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കുന്ന രീതിയിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ചാൽ ആയത് പിടിച്ചെടുത്ത് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്

* അനുമതി ലഭിച്ച പരിപാടികളിൽ സംഘാടക സമിതിയുടെ പോരായ്മ കൊണ്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് പരിപാടിയുടെ സംഘാടകർ ഉത്തരവാദിയായിരിക്കും.

ഇതിന്റെ ഭാഗമായുണ്ടാകുന്ന FIR പ്രതി കോളത്തിൽ സംഘടന ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും ആയിരിക്കും ആദ്യസ്ഥാനങ്ങളിൽ ഇടം പിടിക്കുക * സംഘടനയുടെ ലേബലിലല്ലാതെ നടത്തുന്ന പരിപാടികൾക്ക് പരിപാടി ഏത് സ്ഥലത്താണോ നടത്തുന്നത് ആ സ്ഥലത്തിൻ്റെ ഉടമ / ഉടമകൾ ഉത്തരവാദികൾ ആയിരിക്കും

* ഉച്ചഭാഷിണികൾ നൽകുന്ന കടയുടമകൾ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി പത്രം സംഘാടകർക്ക് പോലീസിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ആയത് ലംഘിച്ചാൽ ഉച്ചഭാഷിണി പിടിച്ചെടുത്ത് കോടതി മുമ്പാകെ സമർപ്പിക്കുന്നതാണ്

* പരിപാടി നടത്തുന്നതിനും ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ടെന്ന് പരിപാടി നടത്താൻ അനുവാദം നൽകിയ സ്ഥല ഉടമയും ഉറപ്പുവരുത്തുക

* വെടിമരുന്നുകൾ ഉപയോഗിച്ച് പരിപാടികൾ കൊഴുപ്പു കൂട്ടുന്ന സമയം ഉണ്ടാകുന്ന അപകടങ്ങൾക്ക് Explosive Act പ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്

* പുതുവർഷ ദിനത്തോടനുബന്ധിച്ച് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പോലീസ് പിടിയിലാവും.

15000 രൂപ പിഴയും 1 വർഷം വരെ ലൈസൻസ് സസ്പെൻ്റ് ചെയ്യുകയും ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായിരിക്കും

* പൊതു സ്ഥലത്ത് മദ്യപിക്കുന്നവരുടെ പേരിൽ Abkari Act പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കും * മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറുന്നവരെ Preventive Arrest ചെയ്യുന്നതും KP Act പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്

* പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധ പ്രവർത്തികൾ തടയുന്നതിന് ബോർഡർ സീലിങ്ങ് ഉൾപ്പെടെ മഫ്ടിയിലും മറ്റുമായി നൂറുകണക്കിന് പോലീസുദ്യോഗസ്ഥരെ പാനൂർ പരിധിയിൽ നിയോഗിച്ചിട്ടുണ്ട് * പുതിയ കാലത്ത് സർക്കാർ പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്കും, വിദേശത്തേക്ക് പോകുന്നതിന് പാസ്പോർട്ട് എടുക്കുന്നതിനും ചെറിയ പോലീസ് കേസിൽ ഉൾപ്പെടുന്നവർക്ക് തടസ്സമായി നിൽക്കുന്നു.

ആയതിനാൽ ശോഭനമായ ഭാവിക്കായ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന് പോലീസ് കേസിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക പുതുവർഷം പിറക്കുന്നത് ആഘോഷിക്കേണ്ടത് തന്നെയാണ്… സമാധാനപരമായും സൗഹാർദ്ദപരമായും ആഘോഷിക്കുന്നവരുടെ കൂടെ പോലീസ് ഉണ്ടാവും…

നിയമലംഘനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർ മാത്രം മുകളിലെ നിർദ്ദേശങ്ങൾ ഒരു വട്ടം കൂടി വായിക്കുക.. മാറി ചിന്തിക്കുക… ഈ പുതുവർഷം ലഹരിവിരുദ്ധമാക്കാൻ നമുക്ക് ഒരുമിച്ച് ഒറ്റമനസ്സോടെ പ്രതിജ്ഞ എടുക്കാം ...: മുഴുവൻ നല്ലവരായ നാട്ടുകാർക്കും ഒരിക്കൽ കൂടി പാനൂർ പോലീസിന്റെ *പുതുവത്സരാശംസകൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173373/panoor-police-wishes-happy-new-yearand-warning)