---
title: "പുലിപ്പേടിയിൽ കുന്നോത്ത്പറമ്പ് ; ജാഗ്രതാ നിർദ്ദേശം"
english_title: "Pulipedi kunnothuparamba Cautionary note"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173336/pulipedi-kunnothuparamba-cautionary-note"
published_at: "2023-12-30T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f956d659e6_Untitled-1_copy.jpg"
keywords: []
---

# പുലിപ്പേടിയിൽ കുന്നോത്ത്പറമ്പ് ; ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **കുന്നോത്തുപറമ്പ്: ** മീത്തലെ കുന്നോത്തുപറമ്പ് - പുത്തൂർ ഭാഗത്തെ വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം. ശ്രീനന്ദനത്തിൽ രമേഷിന്റെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാത്രി ഒൻപതിന് രമേഷിൻ്റെ ഭാര്യ സജിഷയാണ് പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടത്.

## Article Content

**കുന്നോത്തുപറമ്പ്: ** മീത്തലെ കുന്നോത്തുപറമ്പ് - പുത്തൂർ ഭാഗത്തെ വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം. ശ്രീനന്ദനത്തിൽ രമേഷിന്റെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാത്രി ഒൻപതിന് രമേഷിൻ്റെ ഭാര്യ സജിഷയാണ് പുലിയെന്ന് തോന്നിക്കുന്ന മൃഗത്തെ കണ്ടത്.

വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന യുവതി ജീവിയെ കണ്ടയുടനെ അകത്തുകയറി വാതിലടയ്ക്കുകയായിരുന്നു. പാനൂർ പോലീസ് സ്ഥലത്തെത്തി. പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ സ്ഥലത്ത് പതിഞ്ഞതായി പരിസരവാസികൾ പറഞ്ഞു.

മൂന്നുദിവസം മുൻപ് ഇതിനടുത്ത കടുങ്ങാംപൊയിലിൽ തന്റെ വീട്ടുപരിസരത്ത് രണ്ട് പുലികളെ കണ്ടതായി ടി.പി.ചന്ദ്രൻ പറഞ്ഞിരുന്നു. പരിസരത്തെ റോഡിൽ നായയുടേതെന്ന് തോന്നുന്ന രക്തവും കണ്ടിരുന്നു. വനം വകുപ്പ് അധികൃതരെ വിവരമറി യിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173336/pulipedi-kunnothuparamba-cautionary-note)