---
title: "മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; കണ്ണൂരിൽ  അച്ഛന് 95 വര്‍ഷം തടവും 2.25 ലക്ഷം പിഴയും"
english_title: "Daughter was tortured and made pregnant;In Kannur, the father was sentenced to 95 years in prison and fined 2.25 lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173236/daughter-was-tortured-and-made-pregnantin-kannur-the-father-was-sentenced-to-95-years-in-prison-and-fined-225-lakhs"
published_at: "2023-12-29T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ece461910c_658ec6fdb89e0_court.jpg"
keywords: []
---

# മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; കണ്ണൂരിൽ  അച്ഛന് 95 വര്‍ഷം തടവും 2.25 ലക്ഷം പിഴയും

> **Lead Summary:** **കണ്ണൂര്‍: ** മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം തടവും 2,25,000 രൂപ പിഴയും. കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ) ആണ് ശിക്ഷ വിധിച്ചത്.

## Article Content

**കണ്ണൂര്‍: ** മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം തടവും 2,25,000 രൂപ പിഴയും. കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ) ആണ് ശിക്ഷ വിധിച്ചത്.

13 വയസ്സുള്ള മകളെ 2018 മുതൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 ജനുവരിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അടക്കമുള്ള വിവിധ വകുപ്പുകളിലാണ് 95 വർഷം തടവും പിഴയും ജഡ്ജി പി എസ് നിഷി വിധിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173236/daughter-was-tortured-and-made-pregnantin-kannur-the-father-was-sentenced-to-95-years-in-prison-and-fined-225-lakhs)