---
title: "ചൊക്ലിയിൽ  വിദ്യാർത്ഥികൾ ഇരുചക്രവാഹനമോടിച്ചു ;  സ്കൂട്ടർ നൽകിയ വാഹന ഉടമകൾക്കെതിരെ കേസ്"
english_title: "Students ride two-wheelers in Chokli;Case against vehicle owners who provided scooters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173206/students-ride-two-wheelers-in-choklicase-against-vehicle-owners-who-provided-scooters"
published_at: "2023-12-29T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ea785b7848_Untitled-8_copy.jpg"
keywords: []
---

# ചൊക്ലിയിൽ  വിദ്യാർത്ഥികൾ ഇരുചക്രവാഹനമോടിച്ചു ;  സ്കൂട്ടർ നൽകിയ വാഹന ഉടമകൾക്കെതിരെ കേസ്

> **Lead Summary:** **ചൊക്ലി: ** പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂ‌ട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ , പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല എന്നിവർക്കെതിരെയാണ് ചൊക്ലി പോലീസ് കേസെടുത്തത്.

## Article Content

**ചൊക്ലി: ** പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂ‌ട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ , പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല എന്നിവർക്കെതിരെയാണ് ചൊക്ലി പോലീസ് കേസെടുത്തത്.

ആദിലിന്റെ പി.വൈ.03 എ 1680 സ്കൂട്ടർ ഓടിക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് ഒരു 17 കാരൻ പിടിയിലായിരുന്നത്. ഉച്ചതിരിഞ്ഞ് 3.45 ഓടെ പാലിനാണ്ടിപ്പീടികയിൽ ജസീലയുടെ കെ.എൽ 58 എൻ 627 സ്കൂട്ടർ ഓടിക്കവെയാണ് മറ്റൊരു 17കാരൻ പിടിയിലായത്.50,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173206/students-ride-two-wheelers-in-choklicase-against-vehicle-owners-who-provided-scooters)