---
title: "കോൺഗ്രസ് ജവഹർ ബാൽ മഞ്ചിൻ്റെ ദൃശ്യവിസ്മയ യാത്ര ; 4 മണി മുതൽ  പാനൂരിൽ  ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക. "
english_title: "Congress Jawahar Bal Manchi's spectacular journey;Traffic control at Panur from 4 pm, commuters beware."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173186/congress-jawahar-bal-manchis-spectacular-journeytraffic-control-at-panur-from-4-pm-commuters-beware"
published_at: "2023-12-29T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e954c7b37b_download_(5).jpg"
keywords: []
---

# കോൺഗ്രസ് ജവഹർ ബാൽ മഞ്ചിൻ്റെ ദൃശ്യവിസ്മയ യാത്ര ; 4 മണി മുതൽ  പാനൂരിൽ  ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക. 

> **Lead Summary:** **പാനൂർ: **പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ദൃശ്യം വിസ്‌മയം 2023 ന്റെ ഭാഗമായി ജവഹർ ബാലമഞ്ച് പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ദൃശ്യവിസ്‌മയ യാത്ര ഇന്ന് പാനൂരിന്റെ നഗരവീഥികളെ വർണ്ണാഭമാക്കും.വൈകിട്ട് 5ന് മേലെ പൂക്കോം നുച്ചിക്കാട്ട് മൈതാനത്ത് നിന്നും ആരംഭിക്കുന്ന ദൃശ്യവിസ്മയ യാത്ര പാനൂർ നഗരം വഴി വള്ളങ്ങാട് ഗുരുസന്നിധി മൈതാനത്ത് സമാപിക്കും.

## Article Content

**പാനൂർ: **പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ദൃശ്യം വിസ്‌മയം 2023 ന്റെ ഭാഗമായി ജവഹർ ബാലമഞ്ച് പാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ദൃശ്യവിസ്‌മയ യാത്ര ഇന്ന് പാനൂരിന്റെ നഗരവീഥികളെ വർണ്ണാഭമാക്കും.വൈകിട്ട് 5ന് മേലെ പൂക്കോം നുച്ചിക്കാട്ട് മൈതാനത്ത് നിന്നും ആരംഭിക്കുന്ന ദൃശ്യവിസ്മയ യാത്ര പാനൂർ നഗരം വഴി വള്ളങ്ങാട് ഗുരുസന്നിധി മൈതാനത്ത് സമാപിക്കും.

കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ആനുകാലിക വിഷയങ്ങളെ കേന്ദ്രീകൃതമാക്കി നിശ്ചലചലന ദൃശ്യങ്ങൾ, ചെണ്ടമേളം, മുത്തുക്കുട, ബാന്റ് വാദ്യങ്ങൾ, ദഫ് മുട്ട്,കോൽക്കളി,കേരളീയ വേഷത്തിൽ അമ്മമാർ തുടങ്ങി നയന മനോഹര കാഴ്‌ചവിരുന്ന് ഒരുക്കിയാണ് ദ്യശ്യവിസ്‌മയ യാത്ര കടന്നു പോകുക.

ആയിരങ്ങൾ അണിനിരക്കുന്ന യാത്രയെ സ്വീകരിക്കാൻ പാനൂർ നഗരത്തെ സംഘാടകർ മൂവർണ്ണത്തിൽ മനോഹരമാക്കി ഒരുക്കിയിട്ടുമുണ്ട്. ദൃശ്യവിസ്മയ യാത്രയുടെ ഭാഗമായി 4 മണിക്കു ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173186/congress-jawahar-bal-manchis-spectacular-journeytraffic-control-at-panur-from-4-pm-commuters-beware)