---
title: "സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു"
english_title: "379 more people have been confirmed with covid in the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173142/379-more-people-have-been-confirmed-with-covid-in-the-state"
published_at: "2023-12-29T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e743db8512_download_(1).jpg"
keywords: []
---

# സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേര്‍ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേര്‍ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കൊവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധ വേണം.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് അതിവ്യാപന ശേഷിയുള്ള ജെ എന്‍ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173142/379-more-people-have-been-confirmed-with-covid-in-the-state)