---
title: "മദ്യപാനം ചോദ്യം ചെയ്തു ; കണ്ണൂരിൽ 10 വയസുള്ള  വിദ്യാർത്ഥികളടക്കം 3 പേർക്ക് മർദ്ദനം"
english_title: "Alcoholism questioned;3 people, including 10-year-old students, were beaten up in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173108/alcoholism-questioned3-people-including-10-year-old-students-were-beaten-up-in-kannur"
published_at: "2023-12-29T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e61ac4b38c_download.jpg"
keywords: []
---

# മദ്യപാനം ചോദ്യം ചെയ്തു ; കണ്ണൂരിൽ 10 വയസുള്ള  വിദ്യാർത്ഥികളടക്കം 3 പേർക്ക് മർദ്ദനം

> **Lead Summary:** **കണ്ണൂർ : **മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിന് വിദ്യാർത്ഥികളെ ഒരു സംഘം തടഞ്ഞുവെച്ച് മർദിച്ചു. മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേറ്റു. കൊയ്യോട് ഹൈഫാസിലെ ബി.പി മുഹമ്മദ് ഷാൻ - , സഹോദരൻ മുഹമ്മദ് ദർവീസ്(പത്ത്) ഇവരുടെ സുഹൃത്ത് നാഷാദ് (പത്ത്) എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുജി, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘമാണത്രെ ആക്രമിച്ചത്.

## Article Content

**കണ്ണൂർ : **മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിന് വിദ്യാർത്ഥികളെ ഒരു സംഘം തടഞ്ഞുവെച്ച് മർദിച്ചു. മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേറ്റു. കൊയ്യോട് ഹൈഫാസിലെ ബി.പി മുഹമ്മദ് ഷാൻ - , സഹോദരൻ മുഹമ്മദ് ദർവീസ്(പത്ത്) ഇവരുടെ സുഹൃത്ത് നാഷാദ് (പത്ത്) എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുജി, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘമാണത്രെ ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ചെമ്പിലോട് അബ്‌ദുള്ള പീടിക യിൽ അംഗൻവാടിക്ക് സമീപം വച്ചായിരുന്നു അക്രമം. നേരത്തെ പ്രതികൾ വീട്ടുപരിസരത്തുവച്ച് മദ്യപിക്കുന്നതിനെ സഹോദരങ്ങളായ വിദ്യാർത്ഥികൾ ചോദ്യം ചെയ്‌തിരുന്നു. ഇതാണത്രെ മർദനകാരണം. ചക്കരക്കൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173108/alcoholism-questioned3-people-including-10-year-old-students-were-beaten-up-in-kannur)