---
title: "ഭാര്യ അധ്യാപിക, മക്കൾ വിദേശത്ത് ;  സാമ്പത്തിക നില ഭദ്രമായിട്ടും കണ്ണൂരിൽ  സപ്ലൈ ഓഫീസറെ കുടുക്കി കൈക്കൂലി ഭ്രമം"
english_title: "Wife is a teacher, children abroad;Supply officer trapped in Kannur despite financial stability, bribery delusion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172982/wife-is-a-teacher-children-abroadsupply-officer-trapped-in-kannur-despite-financial-stability-bribery-delusion"
published_at: "2023-12-28T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d874046105_Untitled-6_copy.jpg"
keywords: []
---

# ഭാര്യ അധ്യാപിക, മക്കൾ വിദേശത്ത് ;  സാമ്പത്തിക നില ഭദ്രമായിട്ടും കണ്ണൂരിൽ  സപ്ലൈ ഓഫീസറെ കുടുക്കി കൈക്കൂലി ഭ്രമം

> **Lead Summary:** **കണ്ണൂർ : **ബി.പി.എൽ കാർഡുമായി ബന്ധപ്പെട്ട് അപേക്ഷകനിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതി നിടെ വിജിലൻസ് പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ. അനിലിനെ ജയിലിലടച്ചു. തലശേരി വിജിലൻസ് ജഡ്ജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് വിജിലൻസ് ജഡ്‌ജി ടി. മധുസൂദനന്റെ വസതിയിൽ അനിലിനെ ഹാജരാക്കി റിമാൻ്റ് ചെയ്യുകയായിരുന്നു.

## Article Content

**കണ്ണൂർ : **ബി.പി.എൽ കാർഡുമായി ബന്ധപ്പെട്ട് അപേക്ഷകനിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതി നിടെ വിജിലൻസ് പിടിയിലായ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ. അനിലിനെ ജയിലിലടച്ചു. തലശേരി വിജിലൻസ് ജഡ്ജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് വിജിലൻസ് ജഡ്‌ജി ടി. മധുസൂദനന്റെ വസതിയിൽ അനിലിനെ ഹാജരാക്കി റിമാൻ്റ് ചെയ്യുകയായിരുന്നു.

അനർഹമായി ബി.പി.എൽ കാർഡ് സമ്പാദിച്ച് അതുപയോഗിച്ച് റേഷൻ വാങ്ങിയെന്ന് കണ്ടെത്തിയ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിയോട് മൂന്ന് ലക്ഷം രൂപ പിഴയടക്കാൻ സപ്ലൈ ഓഫീസർ ആവശ്യപ്പെട്ടിരുന്നു. പിഴ ഒഴിവാക്കാൻ കാൽലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ ഇത് 15,000 രൂപയാക്കി. ആദ്യഘട്ടമെന്ന നിലയിൽ 10,000 രൂപ നേരത്തെ നൽകിയിരുന്നുവത്രെ. ബാക്കി അയ്യായിരം രൂപക്ക് കൂടി നിർബന്ധം പിടിച്ചപ്പോൾ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.

വൈകുന്നേരം അഞ്ചുമണി യോടെ മാത്രമേ കൈക്കൂലി പണവുമായി ഓഫീസിലെത്താൻ പാടുള്ളൂവെന്ന് പെരുവളത്തുപറമ്പുകാരന് കർശന നിർദേശം നൽകിയിരുന്നുവ ത്രെ. ഓഫീസിൽ നിന്ന് ജീവനക്കാരെല്ലാം പോയെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചുമണിയോടെയാണ് പെരുവളത്തുപറ മ്പുകാരൻ പണവുമായെത്തിയത്. രാസവസ്തു പുരട്ടി വിജിലൻസ് നൽകിയ പണം കൈപ്പറ്റിയ ഉടനെയായിരുന്നു കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സി.ഐ കെ.സു നിൽകുമാർ, എസ്.ഐ ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്,ലിജേഷ്, സിജിൻ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടാ യിരുന്നു. ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അനിൽ കൈക്കൂലിക്കേ സിൽ കുടുങ്ങിയത്. ബി.പി.എൽ കാർഡ് അനധി കൃതമായി സമ്പാദിച്ച് റേഷൻ വാങ്ങുന്നവരെ കണ്ടെത്തി പിഴ ചുമത്തുകയും അതൊഴിവാ ക്കാൻ കൈക്കൂലി വാങ്ങിക്കുകയും ചെയ്യുന്നത് അനിലിന്റെ പതിവാണത്രെ.

ചക്കരക്കൽ സ്വദേശിയായ അനിൽ നേരത്തെ തളിപ്പറമ്പ് സപ്ലൈ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഏറെക്കാലം സപ്ലൈകോ ഓഡിറ്റിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ അനിൽ കൈക്കൂലിക്കാരനാണെന്ന വിവരം അടുത്ത സഹപ്രവർത്തകർക്ക് പോലും അറിയില്ലായിരുന്നു. ജീവനക്കാരോട് നല്ലനിലയിൽ പെരുമാറുന്ന അനിൽ കൈക്കൂലി കേസിൽ പിടിയിലാ യതറിഞ്ഞ് ഞെട്ടിപോയത് സഹ പ്രവർത്തകരാണ്. അനിലിന്റെ ഭാര്യ അധ്യാപികയാണ്.

രണ്ട് മക്കളിൽ ഒരാൾ കാനഡയിലും മറ്റെയാൾ ഇംഗ്ല ണ്ടിലുമാണ്. ഓഫീസിലെ മേശ വലിപ്പിൽ നിന്ന് കണക്കിൽപ്പെ ടാത്ത 20,000 രൂപയും വിജി ലൻസ് പിടിച്ചെടുത്തു. ഇയാളുടെയും, ഭാര്യയുടെയും, മക്കളുടെയും, പേരിലുള്ള ക്രെഡിറ്റ് കാർഡുകളും കസ്റ്റഡിയിലെ ടുത്തു. ഭാര്യയുടെയും, മക്കളുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴിയും പണമിടപാട് നടത്താറുണ്ടെന്ന സംശയത്തെത്തു ടർന്നാണ് കാർഡുകൾ കസ്റ്റ ഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172982/wife-is-a-teacher-children-abroadsupply-officer-trapped-in-kannur-despite-financial-stability-bribery-delusion)