---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വനിതകൾക്കായി ഒരുക്കിയ  ഫിറ്റ്നസ് സെൻ്റർ  നാളെ തുറന്നു നൽകും."
english_title: "A fitness center for women will be opened in Panur Block Panchayat tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172923/a-fitness-center-for-women-will-be-opened-in-panur-block-panchayat-tomorrow"
published_at: "2023-12-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d50be3ec31_Untitled-3_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വനിതകൾക്കായി ഒരുക്കിയ  ഫിറ്റ്നസ് സെൻ്റർ  നാളെ തുറന്നു നൽകും.

> **Lead Summary:** **പാനൂർ: ** കണ്ണൂർ ജില്ലാ പഞ്ചായത്തും, പാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വകയിരുത്തിയ 15,10,000 രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വനിതാ ഫിറ്റ്നസ് സെൻറർ ഒരുക്കിയത്. ഫിറ്റ്നസ് നിലനിർത്താൻ അത്യാധുനിക യന്ത്ര സംവിധാനങ്ങൾ ഫിറ്റ്നസ് സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.

## Article Content

**പാനൂർ: ** കണ്ണൂർ ജില്ലാ പഞ്ചായത്തും, പാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വകയിരുത്തിയ 15,10,000 രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വനിതാ ഫിറ്റ്നസ് സെൻറർ ഒരുക്കിയത്. ഫിറ്റ്നസ് നിലനിർത്താൻ അത്യാധുനിക യന്ത്ര സംവിധാനങ്ങൾ ഫിറ്റ്നസ് സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനം ചെയ്യും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മുഖ്യാതിഥിയാകും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ താഴെ ചമ്പാട് സൗന്ദര്യ വത്ക്കരണ പരിപാടിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

6 ലക്ഷം രൂപ ഉപയോഗിച്ചാണ് താഴെ ചമ്പാട് മുതൽ ബ്ലോക്ക് പഞ്ചായത്ത് വരെയുള്ള റോഡ് സൗന്ദര്യവത്ക്കരിച്ച് ലൈറ്റുകൾ സ്ഥാപിച്ചതെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ പറഞ്ഞു. ചടങ്ങിൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172923/a-fitness-center-for-women-will-be-opened-in-panur-block-panchayat-tomorrow)