---
title: "പാനൂരിൽ നാളെ വൈകീട്ട് അഞ്ചു മുതൽ എട്ട് വരെ  വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം"
english_title: "Traffic control for vehicles in Panur tomorrow from 5 pm to 8 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172898/traffic-control-for-vehicles-in-panur-tomorrow-from-5-pm-to-8-pm"
published_at: "2023-12-28T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d38599327d_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ നാളെ വൈകീട്ട് അഞ്ചു മുതൽ എട്ട് വരെ  വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

> **Lead Summary:** **പാനൂർ:** പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ ദൃശ്യവിസ്മയ യാത്ര 29/12/23 തീയ്യതി 17.00 മണിക്ക് പാനൂർ പോലീസ് പരിധിയിൽപ്പെട്ട തെക്കേ പാനൂർ നുച്ചിക്കാട് മൈതാനത്തു നിന്ന് ആരംഭിച്ച് ഗുരുസന്നിധി ഗ്രൗണ്ടിലേക്ക് പോകുന്നതിൻ്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം 17.00 മണി മുതൽ 20.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**പാനൂർ:** പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ ദൃശ്യവിസ്മയ യാത്ര 29/12/23 തീയ്യതി 17.00 മണിക്ക് പാനൂർ പോലീസ് പരിധിയിൽപ്പെട്ട തെക്കേ പാനൂർ നുച്ചിക്കാട് മൈതാനത്തു നിന്ന് ആരംഭിച്ച് ഗുരുസന്നിധി ഗ്രൗണ്ടിലേക്ക് പോകുന്നതിൻ്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം 17.00 മണി മുതൽ 20.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വെള്ളിയാഴ്ച വൈകുന്നേരം 17.00 മണി മുതൽ 20.00 മണി വരെ കോഴിക്കോട് ഭാഗത്തു നിന്നും കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഞ്ഞിപ്പള്ളി, തലശ്ശേരി കതിരൂർ കൂത്തുപറമ്പ വഴിയും, കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൂത്തുപറമ്പ കതിരൂർ തലശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്. 2) നാദാപുരം കല്ലിക്കണ്ടി, കടവത്തൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ,മട്ടന്നൂർ Airport എന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങർ പാറാട് കുന്നോത്തുപറമ്പ, ചെറുവാഞ്ചേരി കൂത്തുപറമ്പ വഴിയും തിരിച്ചും പോകേണ്ടതാണ്. 3) മേക്കുന്ന്, ഭാഗത്ത് നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചൊക്ലി പന്യന്നൂർ, താഴെ ചമ്പാട്, കൂറാറ മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.

4)പൂക്കോം ഭാഗത്തുനിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്യന്നൂർ, താഴെ ചമ്പാട്, കൂറാറ മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ് 5) കോപ്പാലം ഭാഗത്തു നിന്നും കടവത്തൂർ പാറാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്തക്കല്ഴ പള്ളൂര്ഴ ചെക്ലി മേക്കുന്ന് പെരിങ്ങത്തൂര്ഴ വഴിയും തിരിച്ചും പോകേണ്ടതാണ്.

6) കോപ്പാലം ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേലെചമ്പാട് കൂരാറ മാക്കൂൽപീടിക അക്കാനിശ്ശേരി വഴി വഴിയും തിരിച്ചും പോകേണ്ടതാണ് 7) കൂത്തുപറമ്പ ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ പാറാട് കല്ലിക്കണ്ടി കടവത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുത്താറി പീടികയിൽ നിന്നും വരപ്ര,നിള്ളങ്ങൽ കൈവേലിക്കൽ വഴിയും പോകേണ്ടതാണ്. വാഹനങ്ങൾ നാളെ17.00 മണി മുതൽ 20.00 മണി വരെ പാനൂർ ടൗണിലേക്ക് പ്രവേശിച്ച് ഗതാഗത തടസ്സം ഉണ്ടാകാതെ സുഖമമായ യാത്ര ഉറപ്പാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172898/traffic-control-for-vehicles-in-panur-tomorrow-from-5-pm-to-8-pm)