---
title: "പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണമെന്നാഹ്വാനവുമായി പാനൂരിൽ  ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥ നടത്തി"
english_title: "Shastra Sahitya Parishad organized Grama Shastra Jatha in Panur with a call to develop scientific consciousness to build a new India."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172894/shastra-sahitya-parishad-organized-grama-shastra-jatha-in-panur-with-a-call-to-develop-scientific-consciousness-to-build-a-new-india"
published_at: "2023-12-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d35cd2dbd3_Untitled-1_copy.jpg"
keywords: []
---

# പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണമെന്നാഹ്വാനവുമായി പാനൂരിൽ  ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥ നടത്തി

> **Lead Summary:** **പാനൂർ :(**www.panoornews.in)ജീവിത ഗന്ധിയായ വിഷയങ്ങൾ ജനങ്ങളോട് സംവദിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല ഗ്രാമ ശാസ്ത്രജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പാറാട്ട് സമാപിച്ചു. പാനൂരിൽ നടന്ന ശാസ്ത്ര ബോധവും ജനാധിപത്യവും സെമിനാർ സി.പി. ഹരീന്ദ്രൻ അവതരിപ്പിച്ചു.

## Article Content

**പാനൂർ :(**www.panoornews.in)ജീവിത ഗന്ധിയായ വിഷയങ്ങൾ ജനങ്ങളോട് സംവദിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല ഗ്രാമ ശാസ്ത്രജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പാറാട്ട് സമാപിച്ചു. പാനൂരിൽ നടന്ന ശാസ്ത്ര ബോധവും ജനാധിപത്യവും സെമിനാർ സി.പി. ഹരീന്ദ്രൻ അവതരിപ്പിച്ചു.

പുത്തൂർ മുസ്തഫ, ഡോ കെ.വി.ശശിധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രാമശാസ്ത്ര ജാഥ കെ.പി. മോഹനൻ എം എൽ എ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്തിന് പരിഷത്ത് പതാക നൽകി ഉദ്ഘാടനം ചെയ്തു. പദയാത്ര പാനൂർ ടൗൺ , മീത്തലെ ചമ്പാട്, താഴെ ചമ്പാട് , പാറേമ്മൽ , പാത്തിപ്പാലം, വള്ള്യായി, മാവിലേരി , സെൻട്രൽ പൊയിലൂർ, തൂവക്കുന്ന്, കല്ലിക്കണ്ടി , പാറാട് എന്നീ കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു.

കെ.ഹരിദാസൻ,ബാബുരാജ് കല്ലിക്കണ്ടി , സി.കെ.സുരേഷ് ബാബു , കെ.കെ. മണിലാൽ, എൻ.കെ.ജയപ്രസാദ്, കെ.പി.പ്രദീപൻ ,എം.സി.ശ്രീധരൻ , പുരുഷോത്തമൻ കോമത്ത് , മനോജ് കുമാർ , കെ.സുധാകരൻ സംസാരിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പിൻ നടത്തത്തിന് ഇന്ന് വേഗത കൂടി കൊണ്ടിരിക്കയാണ്.

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശമുയർത്തിയായിരുന്നു പരിഷത്ത് ജാഥ സി.കെ.ബാബുരാജ് ചിട്ടപ്പെടുത്തിയ ഗീതങ്ങൾ ആകർഷകമായി. ഗ്രാമങ്ങളിലൂടെ ജനങ്ങളുമായി സംവേദിച്ച പദയാത്ര ഏറെ പുതുമയുള്ളതായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172894/shastra-sahitya-parishad-organized-grama-shastra-jatha-in-panur-with-a-call-to-develop-scientific-consciousness-to-build-a-new-india)