---
title: "ചരിത്രമായി മഞ്ചേരി  കുടുംബ സംഗമം ;  കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ നടന്ന സംഗമത്തിൽ പങ്കെടുത്തത്ത് 8,000ത്തോളം പേർ..!"
english_title: "Mancheri family reunion as history;About 8,000 people participated in the meeting held at Kallikandi NAM College..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172689/mancheri-family-reunion-as-historyabout-8000-people-participated-in-the-meeting-held-at-kallikandi-nam-college"
published_at: "2023-12-27T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c211a5d8da_Untitled-11_copy.jpg"
keywords: []
---

# ചരിത്രമായി മഞ്ചേരി  കുടുംബ സംഗമം ;  കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ നടന്ന സംഗമത്തിൽ പങ്കെടുത്തത്ത് 8,000ത്തോളം പേർ..!

> **Lead Summary:** ***കടവത്തൂർ **: * വേറിട്ട കാഴ്ചകളൊരുക്കി മഞ്ചേരി കുടുംബ സംഗമം ചരിത്രത്തിൽ ഇടം നേടി. കടവത്തൂരിലെ പുരാതന കുടുംബമായ മഞ്ചേരി കുടുംബാംഗങ്ങളാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി 8000 ത്തിലധികം കുടുംബാംഗങ്ങളെ തേടി പിടിച്ച് ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള കുടുംബ സംഗമം സംഘടിപ്പിച്ചത് .

## Article Content

***കടവത്തൂർ **: * വേറിട്ട കാഴ്ചകളൊരുക്കി മഞ്ചേരി കുടുംബ സംഗമം ചരിത്രത്തിൽ ഇടം നേടി. കടവത്തൂരിലെ പുരാതന കുടുംബമായ മഞ്ചേരി കുടുംബാംഗങ്ങളാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി 8000 ത്തിലധികം കുടുംബാംഗങ്ങളെ തേടി പിടിച്ച് ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള കുടുംബ സംഗമം സംഘടിപ്പിച്ചത് .

കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലും മാഹി പ്രദേശങ്ങളിലും തുടങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു ഈ കുടുംബം . കുടിയേറ്റത്തിന്റെ ഭാഗമായി യു.എ.ഇ, ഖത്തര്‍, സൗദി തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്.

ഇത്തരത്തില്‍ തിരച്ചിലിനൊടുവില്‍ 12 ല്‍ അധികം തലമുറകളിലെ കണ്ണികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഇവരെ ചേര്‍ത്ത് വച്ചാണ് സംഗമം നടത്തിയത്. കല്ലിക്കണ്ടി എന്‍ എ എം കോളേജില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷാഹിദ് തിരുവള്ളൂര്‍ നിര്‍വ്വഹിച്ചു. മഞ്ചേരി ഫാമിലി ട്രസര്റ് ട്രഷറര്‍ ടി ടി ക ഖാദര്‍ ഹാജി ഷാഹിദ് തിരുവള്ളൂരിന് ഉപഹാരം സമര്‍പ്പിച്ചു. ഫാമിലി ട്രസ്റ്റ് പ്രസിഡണ്ട് ഉസ്സന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. മഞ്ചേരി ഫാമിലി ട്രസ്റ്റിന്റെ വേരുകല്‍ ചേര്‍ത്ത വി പി മുഹമ്മദിനുള്ള പ്രശസ്തി പത്രവും ഉപഹാരവും ഷാഹിദ് തിരുവള്ളൂര്‍ സമ്മാനച്ചു. അയ്മന്‍ ബിന്‍ ജാവിദിന്റെ ഖിറാഅത്ത് ഓടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

സി എച്ച് ഉമ്മുകുല്‍സു സ്വാഗതഗാനം ആലപിച്ചു. പാനൂര്‍ നഗരസഭാധ്യക്ഷന്‍ വി നാസര്‍ മാസ്റ്റര്‍, എന്‍ എ എം കോളേജ് പ്രിന്‍സിപ്പല്‍ ടി മജീഷ്, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, പി.പി.എ ഹമീദ്, അലി കണ്ണോളിൽ കുണ്ടിൽ, നാസര്‍ പുത്തലത്ത്, മുസ്തഫ പനങ്ങാട്ട്, കുഞ്ഞമ്ദുള്ള മാസ്റ്റര്‍, മത്തത്ത് പെന്നമ്പത്ത് ഉസ്മാന്‍ ഹാജി, കൂട്ടകെട്ടില്‍ അബ്ദുള്ള ഹാജി, മുണ്ട്യന്റവിടെ അബ്ദുള്‍ റ്ഹമാന്‍ മുസ്ല്യാര്‍, വെള്ളം തച്ചോളില്‍ അഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല നെല്ലൂര്‍, അബു പാറാട്, നൗഷാദ് കലിമ, നരിമുക്കിൽ അബ്ദുല്ല, യൂസഫ് കണിയാറക്കൽ, മൂലഷേരി ഗഫൂർ(പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), നവാസ് തൈക്കണ്ടിയിൽ, അറക്കൽ സമദ്, റഷീദ് ചൈന, തൊടുവയിൽ അലി, അരൃബ്രത്ത് ഇബ്രാഹീം മാസ്റ്റർ, വലിയഇല്ലത്ത് അഷ്റഫ്, ചാലിൽ മുഹമ്മദ്, ഒന്തത്ത് ഉസ്മാൻ, കുറുങ്ങോട്ട് മൂസ, എം.പി. ബഷീർ, അബൂബക്കർ കൈവേലിക്കൽ: മത്തത്ത് ആലി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി പി അഷ്റഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനസ് കുട്ടക്കെട്ടില്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172689/mancheri-family-reunion-as-historyabout-8000-people-participated-in-the-meeting-held-at-kallikandi-nam-college)