---
title: "എംവി ഗോവിന്ദൻ ആരാണെന്ന്  അറിയില്ല ; വിജേഷ് പിള്ളയെ സംരക്ഷിക്കാൻ പൊലീസ്  ശ്രമിക്കുകയാണെന്നും, ജീവന് ഭീഷണിയുണ്ടെന്നും  സ്വപ്‌ന സുരേഷ്‌ "
english_title: "Don't know who MV Govindan is;Swapna Suresh says that the police are trying to protect Vijesh Pillai and there is a threat to his life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172686/dont-know-who-mv-govindan-isswapna-suresh-says-that-the-police-are-trying-to-protect-vijesh-pillai-and-there-is-a-threat-to-his-life"
published_at: "2023-12-27T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c1e131df2d_Untitled-9_copy.jpg"
keywords: []
---

# എംവി ഗോവിന്ദൻ ആരാണെന്ന്  അറിയില്ല ; വിജേഷ് പിള്ളയെ സംരക്ഷിക്കാൻ പൊലീസ്  ശ്രമിക്കുകയാണെന്നും, ജീവന് ഭീഷണിയുണ്ടെന്നും  സ്വപ്‌ന സുരേഷ്‌ 

> **Lead Summary:** ** **വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് സ്വപ്ന സുരേഷ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കണ്ണൂരിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. അപ്രസക്തമായ ചോദ്യങ്ങളാണ് ഇന്ന് പോലീസ് ചോദിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

## Article Content

** **വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് സ്വപ്ന സുരേഷ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കണ്ണൂരിൽ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. അപ്രസക്തമായ ചോദ്യങ്ങളാണ് ഇന്ന് പോലീസ് ചോദിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

തന്നെ മനഃപൂർവം കുടുക്കാനാണ് ശ്രമം. എം.വി ഗോവിന്ദൻ ആരാണെന്ന് അറിയില്ല. വിജേഷ് പിള്ള തന്നെ വന്നു കണ്ടതിന് തെളിവുണ്ട്. ഇ.ഡിയിൽ ആരുമായിട്ടാണ് സൗഹൃദം എന്ന് ചോദിച്ചു- സ്വപ്ന പറഞ്ഞു. മറ്റുള്ള ഏജൻസികൾക്ക് കൊടുത്ത തെളിവ് കേരള പോലീസിന് കൈമാറില്ല. അവസാനം വരെ നീതിക്കായി പോരാടും. ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172686/dont-know-who-mv-govindan-isswapna-suresh-says-that-the-police-are-trying-to-protect-vijesh-pillai-and-there-is-a-threat-to-his-life)