---
title: "മമ്പറം പുഴയിൽ കണ്ടെത്തിയ  മൃതദേഹം കണ്ണൂർ സ്വദേശിയുടേതെന്ന്  തിരിച്ചറിഞ്ഞു. "
english_title: "The body found in the Mambaram river was identified as that of a native of Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172622/the-body-found-in-the-mambaram-river-was-identified-as-that-of-a-native-of-kannur"
published_at: "2023-12-27T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658be6b533875_download.jpg"
keywords: []
---

# മമ്പറം പുഴയിൽ കണ്ടെത്തിയ  മൃതദേഹം കണ്ണൂർ സ്വദേശിയുടേതെന്ന്  തിരിച്ചറിഞ്ഞു. 

> **Lead Summary:** **കണ്ണൂർ: ** കഴിഞ്ഞ ദിവസം മമ്പറം ടൗണിന് സമീപം പുഴയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചാല പന്ത്രണ്ട് കണ്ടിയിലെ ശെൽവനാ ണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പാലക്കാട്ടുകാരനായ ശെൽവൻ ആശാരി പണിക്കാരനാണ്. ഈയ്യിടെയായി ആത്മഹത്യാ പ്രവണത കാണിക്കുന്ന ഇയാളെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.

## Article Content

**കണ്ണൂർ: ** കഴിഞ്ഞ ദിവസം മമ്പറം ടൗണിന് സമീപം പുഴയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചാല പന്ത്രണ്ട് കണ്ടിയിലെ ശെൽവനാ ണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പാലക്കാട്ടുകാരനായ ശെൽവൻ ആശാരി പണിക്കാരനാണ്. ഈയ്യിടെയായി ആത്മഹത്യാ പ്രവണത കാണിക്കുന്ന ഇയാളെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.

ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകി  അന്വേഷിക്കുന്നതിനിടയിലാണ് മമ്പറം പുഴയിൽ അജ്ഞാത പുരുഷ ജഡം കമിഴ്ന്ന് പൊങ്ങിയ നിലയിൽ കാണപ്പെട്ടത്.

ഇത് പിന്നീട്  പോലീസെത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.  ധരിച്ച കാവി മുണ്ടും ഷർട്ടും ശരീരത്തിലെ മറ്റ് അടയാളങ്ങളും ഒത്തുനോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. പാലക്കാട്ടുകാരനായ ശെൽവൻ ചാല സ്വദേശിനി ശൈലജയെ വിവാഹം കഴിച്ച് വർഷങ്ങളായി അവിടെ താമസിച്ചു വരികയാണ്. ഷേർളി, സൽന എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172622/the-body-found-in-the-mambaram-river-was-identified-as-that-of-a-native-of-kannur)