---
title: "മുസ്ലിം ലീഗിൻ്റെ ശക്തി വിളിച്ചോതി തൃപ്രങ്ങോട്ടൂർ ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം സന്നാഹം"
english_title: "Invoking the power of the Muslim League Triprangotoor branch Muslim League family meeting warm-up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172587/invoking-the-power-of-the-muslim-league-triprangotoor-branch-muslim-league-family-meeting-warm-up"
published_at: "2023-12-27T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd002c0c39_Untitled-6_copy.jpg"
keywords: []
---

# മുസ്ലിം ലീഗിൻ്റെ ശക്തി വിളിച്ചോതി തൃപ്രങ്ങോട്ടൂർ ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം സന്നാഹം

> **Lead Summary:** **** പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജി നഗറിൽ നടന്ന സന്നാഹം അക്ഷരാർത്ഥത്തിൽ മുസ്ലിം ലീഗിൻ്റെ ശക്തി വിളിച്ചോതുന്നതായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സംഗമത്തിനെത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു.

## Article Content

**** പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജി നഗറിൽ നടന്ന സന്നാഹം അക്ഷരാർത്ഥത്തിൽ മുസ്ലിം ലീഗിൻ്റെ ശക്തി വിളിച്ചോതുന്നതായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സംഗമത്തിനെത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് പൂന്തോട്ടത്തിൽ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി സെയ്തലവി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.പി.എ ഹമീദ് പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജി അനുസ്മരണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല ഉപഹാര സമർപ്പണം നടത്തി.

കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് സന്നാഹം രൂപരേഖ അവതരിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പിപിഎ സലാം, മുൻ ജനറൽ സെക്രട്ടറി സമീർ പറമ്പത്ത്, ഇസ്മയിൽ ചാമാളി, പി.കെ അലി, പികെ കുഞ്ഞബ്ദുല്ല, യൂനുസ് പട്ടാടം, പി.വി.കെ ഹാരിസ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ അഹമ്മദ് നമ്മക്കണ്ടി സ്വാഗതവും, സുബൈർ മാത്രക്കേൻ്റവിട നന്ദിയും പറഞ്ഞു.വൈകീട്ട് നടക്കുന്ന വനിതാ സമ്മേളനത്തിൽ ഹരിത മലപ്പുറം കമ്മിറ്റി ട്രഷറർ സഫാന ഷംന മുഖ്യ പ്രഭാഷണം നടത്തി. മുൻ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ പറമ്പത്ത് അധ്യക്ഷയാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172587/invoking-the-power-of-the-muslim-league-triprangotoor-branch-muslim-league-family-meeting-warm-up)