---
title: "കുന്നോത്ത് പറമ്പിൽ പുലികളെ കണ്ടെന്നഭ്യൂഹം ; ഭീതിയിൽ നാട്ടുകാർ"
english_title: "Rumors of seeing tigers in KunnothuParampaLocals in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172461/rumors-of-seeing-tigers-in-kunnothuparampalocals-in-fear"
published_at: "2023-12-26T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658afe4db5957_Untitled-7_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിൽ പുലികളെ കണ്ടെന്നഭ്യൂഹം ; ഭീതിയിൽ നാട്ടുകാർ

> **Lead Summary:** **കുന്നോത്തുപറമ്പ് :(www.panoornews.in**) കുന്നോത്ത് പറമ്പിൽ പുലികളെ കണ്ടെന്നഭ്യൂഹം പരന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെയാണ് പുലികളെ കണ്ടതെന്നാണ് പ്രചരിക്കുന്നത്. പരിസരത്തു തന്നെ നായയുടെ തെന്ന് സംശയിക്കുന്ന രക്തവും കണ്ടെത്തിയിട്ടുണ്ടത്രെ. വിവരം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

## Article Content

**കുന്നോത്തുപറമ്പ് :(www.panoornews.in**) കുന്നോത്ത് പറമ്പിൽ പുലികളെ കണ്ടെന്നഭ്യൂഹം പരന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെയാണ് പുലികളെ കണ്ടതെന്നാണ് പ്രചരിക്കുന്നത്. പരിസരത്തു തന്നെ നായയുടെ തെന്ന് സംശയിക്കുന്ന രക്തവും കണ്ടെത്തിയിട്ടുണ്ടത്രെ. വിവരം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

കുന്നോത്ത് പറമ്പിലെ ടി പി ചന്ദ്രൻ്റെ വീടിനു സമീപമാണത്രെ പുലികളെ കണ്ടതെന്നാണ് പ്രചരണം. ഇത് സംബന്ധിച്ച് കൊളവല്ലൂർ പൊലീസിലും വിളിയെത്തി. രാവിലെയാണ് സംഭവമെങ്കിലും വൈകീട്ടോടെയാണ് പൊലീസിൽ വിളിയെത്തിയത്.

എന്നാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നും, കാൽപാടുകളൊ മറ്റൊ കണ്ടെത്തിയാൽ വനം വകുപ്പിൻ്റെ സഹായം തേടുമെന്നും വാർഡ് അംഗം സനൂപ് പറഞ്ഞു. കൊളവല്ലൂർ പൊലീസും ജാഗ്രത പാലിക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172461/rumors-of-seeing-tigers-in-kunnothuparampalocals-in-fear)