---
title: "പാനൂരിൻ്റെ മണ്ണിൽ അക്ഷരാർത്ഥത്തിൽ ദൃശ്യവിസ്മയമൊരുക്കി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ  മെഗാ തിരുവാതിര"
english_title: "Block Congress Committee's Mega Tiruvathira created a literal spectacle in the soil of Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172447/block-congress-committees-mega-tiruvathira-created-a-literal-spectacle-in-the-soil-of-panur"
published_at: "2023-12-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af4c3eec54_Untitled-6_copy.jpg"
keywords: []
---

# പാനൂരിൻ്റെ മണ്ണിൽ അക്ഷരാർത്ഥത്തിൽ ദൃശ്യവിസ്മയമൊരുക്കി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ  മെഗാ തിരുവാതിര

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദൃശ്യവിസ്‌മയം -23 ന്റെ ഭാഗമായി അരങ്ങേറിയ ആയിരം വനിതകളുടെ മെഗാതിരുവാതിര അക്ഷരാർത്ഥത്തിൽ വിസ്മയക്കാഴ്ചയായി. പാനൂർ ഗുരുസന്നിധി ഗ്രൗണ്ടിലാണ് തിരുവാതിര നടന്നത്. തിരുവാതിര ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദൃശ്യവിസ്‌മയം -23 ന്റെ ഭാഗമായി അരങ്ങേറിയ ആയിരം വനിതകളുടെ മെഗാതിരുവാതിര അക്ഷരാർത്ഥത്തിൽ വിസ്മയക്കാഴ്ചയായി. പാനൂർ ഗുരുസന്നിധി ഗ്രൗണ്ടിലാണ് തിരുവാതിര നടന്നത്. തിരുവാതിര ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

വിവിധ പ്രദേശങ്ങളിലെ വനിതകൾ കഴിഞ്ഞ രണ്ടു മാസക്കാലം ഇതിനായി പരിശീലനം നടത്തിയിരുന്നു. തുടർന്ന്, നാടൻപാട്ട് മേള ഉൾപ്പെടെയുള്ള കലാ പരിപാടിക ളും നടന്നു. ദൃശ്യ വിസ്‌മയം ചെയർമാൻ കെ.പി. സാജു അധ്യക്ഷനായി. രമേശ് പറമ്പത്ത് എംഎൽഎ മുഖ്യാതിഥിയായി.

കെ.പി. ഹാഷിം, വി. സുരേന്ദ്രൻ, സി.വി.എ. ജലീൽ, കെ.സി. ബിന്ദു, കെ.പി. രാമചന്ദ്രൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, മഹിളാ കോൺഗ്രസ് നേതാവ് ശ്രീജാ മഠത്തിൽ എന്നിവർ നേതൃത്വം നൽകി. 29 തിന് വൈകുന്നേരം നാലിന് തെക്കേ പാനൂരിൽ നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന 'ഇന്ത്യ നമ്മുടെ രാജ്യം' എന്ന മുദ്രാവാക്യമുയർത്തി ദൃശ്യ വിസ്മ‌യ യാത്രയും സംഘടിപ്പി ച്ചിട്ടുണ്ട്. വിവിധ ഫ്ളോട്ടുകൾ, ഡിജിറ്റൽ തംബോല എന്നിവയും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172447/block-congress-committees-mega-tiruvathira-created-a-literal-spectacle-in-the-soil-of-panur)