---
title: "വീണ്ടും ദുരന്ത വാർത്ത ;  സജിൻ കുമാറിൻ്റെ മരണം  വിശ്വസിക്കാനാകാതെ പാറാട്ടുകാർ"
english_title: "Tragic news again;The people of Parat cannot believe the news of Sajin Kumar's death."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172273/tragic-news-againthe-people-of-parat-cannot-believe-the-news-of-sajin-kumars-death"
published_at: "2023-12-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a62b73a8d6_Untitled-3_copy.jpg"
keywords: []
---

# വീണ്ടും ദുരന്ത വാർത്ത ;  സജിൻ കുമാറിൻ്റെ മരണം  വിശ്വസിക്കാനാകാതെ പാറാട്ടുകാർ

> **Lead Summary:** **പാനൂർ** : പാറാട്ടുകാർക്ക് ദുരന്ത വാർത്തകളൊഴിയുന്നില്ല. ചൊവ്വാഴ്ച രാവിലെ തന്നെ പാറാട് സ്വദേശിയായ 24 കാരൻ്റെ മരണവാർത്തയാണ് പാറാടിനെ ഉണർത്തിയത്.

## Article Content

**പാനൂർ** : പാറാട്ടുകാർക്ക് ദുരന്ത വാർത്തകളൊഴിയുന്നില്ല. ചൊവ്വാഴ്ച രാവിലെ തന്നെ പാറാട് സ്വദേശിയായ 24 കാരൻ്റെ മരണവാർത്തയാണ് പാറാടിനെ ഉണർത്തിയത്.

പാറാട്ടെ പടിഞ്ഞാറെ കണിയാറക്കൻ്റവിടെ സുനിൽ കുമാറിൻ്റെ മകൻ സജിൻ കുമാറാണ് മരിച്ചത്. ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു.

സ്പോർട്സ് കാർണിവലിൻ്റെ ഭാഗമായുള്ള ലൈറ്റിംഗ് സംവിധാനം ഒരുക്കാൻ രാത്രിയിൽ എത്തിയതായിരുന്നു സജിൻ. കെട്ടിടത്തിന് മുകളിലെ ജലസംഭരണിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. തലശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജല സംഭരണിക്ക് അടച്ചുറപ്പുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172273/tragic-news-againthe-people-of-parat-cannot-believe-the-news-of-sajin-kumars-death)