---
title: "തലശേരിയിൽ റസീനയിറങ്ങി ;  ഓടിയൊളിച്ച് യാത്രക്കാർ ; എസ്.ഐയെ  മർദ്ദിച്ചതിന് റിമാൻ്റിൽ"
english_title: "Rasina landed in ThalasseryPassengers running awayRemanded for assaulting S.I"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172206/rasina-landed-in-thalasserypassengers-running-awayremanded-for-assaulting-si"
published_at: "2023-12-25T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589c1085ecda_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ റസീനയിറങ്ങി ;  ഓടിയൊളിച്ച് യാത്രക്കാർ ; എസ്.ഐയെ  മർദ്ദിച്ചതിന് റിമാൻ്റിൽ

> **Lead Summary:** ***തലശേരി : ***തലശേരി കീഴ് വന്തിമുക്കിൽ കാറിലെത്തി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ വടക്കുമ്പാട് സ്വദേശിനി റസീന ഒടുവിൽ റിമാൻ്റിൽ. കാറിൽ കീഴ് വ ന്തി മുക്കിൽ എത്തിയ റസീന പ്രകോപിതയായി യാത്രക്കാരെ അക്രമിക്കുകയായിരുന്നു. വിവറ മറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി പൊലീസ് റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

## Article Content

***തലശേരി : ***തലശേരി കീഴ് വന്തിമുക്കിൽ കാറിലെത്തി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ വടക്കുമ്പാട് സ്വദേശിനി റസീന ഒടുവിൽ റിമാൻ്റിൽ. കാറിൽ കീഴ് വ ന്തി മുക്കിൽ എത്തിയ റസീന പ്രകോപിതയായി യാത്രക്കാരെ അക്രമിക്കുകയായിരുന്നു. വിവറ മറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി പൊലീസ് റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഇതിനിടെ പ്രശ്നത്തിലിടപ്പെട്ട യാത്രക്കാർക്കും റസീനയുടെ മർദ്ദനമേറ്റിരുന്നു. ഇതോടെ യാത്രക്കാർ പൊലീസിനെതിരെ തിരിഞ്ഞു. മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്റ്റേഷനിലെത്തിച്ച റസീനയെ വൈദ്യപരിശോധനക്കായി കൊണ്ട് പോകുമ്പോഴാണ് എസ് ഐ ദീപ്തിക്ക് മർദ്ദനമേറ്റത്. ഇതോടെ കേസെടുത്ത പൊലീസ് റസീനയെ വൈദ്യപരിശോധന നടത്തി റിമാൻ്റ് ചെയ്യുകയായിരുന്നു.

പന്തക്കൽ, തലശേരി പൊലീസ് സ്റ്റേഷനിൽ റസീനക്കെതിരെ കേസുകളുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചതിനാണ് പന്തക്കൽ പൊലീസ് കേസെടുത്തത്. അന്ന് പൊലീസുകാർക്കും മർദ്ദനമേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172206/rasina-landed-in-thalasserypassengers-running-awayremanded-for-assaulting-si)