---
title: " #job fair | കണ്ണൂരിൽ നിയുക്തി മെഗാ തൊഴിൽ മേള 27ന്"
english_title: "Mega job fair scheduled in Kannur on 27th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172148/mega-job-fair-scheduled-in-kannur-on-27th"
published_at: "2023-12-25T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65898191e16e6_6587ae2316bd3_Untitled-1_copy.jpg"
keywords: []
---

#  #job fair | കണ്ണൂരിൽ നിയുക്തി മെഗാ തൊഴിൽ മേള 27ന്

> **Lead Summary:** **കണ്ണൂർ: **ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എം പ്ലോയബിലിറ്റി സെന്ററും 27ന് നിയുക്തി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ (മാങ്ങാട്ടുപറമ്പ്) രാവിലെ 10ന് എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ: **ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എം പ്ലോയബിലിറ്റി സെന്ററും 27ന് നിയുക്തി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ (മാങ്ങാട്ടുപറമ്പ്) രാവിലെ 10ന് എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പതുമുതൽ നടത്തുന്ന മേളയിൽ ഐടി, എൻജിനിയറിങ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളിൽനിന്ന് 2000ലേറെ ഒഴിവുകളുമായി നാൽപ്പതിലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥി https://forms.gle/ dc399rKmQyXJ89236mm ലിങ്ക് മുഖേന 26ന് വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർചെയ്യാം. ഫോൺ : 04972 707610, 62829 42066.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172148/mega-job-fair-scheduled-in-kannur-on-27th)