---
title: "തലശേരിയിൽ പള്ളിയിൽ നമസ്കാരത്തിനായി പോകുകയായിരുന്ന  സാമൂഹ്യപ്രവർത്തകന് കാറിടിച്ച് ദാരുണാന്ത്യം"
english_title: "A social activist was hit by a car while going to pray in a church in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172015/a-social-activist-was-hit-by-a-car-while-going-to-pray-in-a-church-in-thalassery"
published_at: "2023-12-25T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589026d65ae1_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ പള്ളിയിൽ നമസ്കാരത്തിനായി പോകുകയായിരുന്ന  സാമൂഹ്യപ്രവർത്തകന് കാറിടിച്ച് ദാരുണാന്ത്യം

> **Lead Summary:** **തലശേരി: ** തലശേരി പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനുമായ മാതൃക ബസ് സ്റ്റോപ്പിന് സമീപം സിദ്ധീക്കാണ് വാഹന അപകടത്തിൽ മരിച്ചത്.

## Article Content

**തലശേരി: ** തലശേരി പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനുമായ മാതൃക ബസ് സ്റ്റോപ്പിന് സമീപം സിദ്ധീക്കാണ് വാഹന അപകടത്തിൽ മരിച്ചത്.

പുലർച്ചെ സുബഹി നമസ്കാരത്തിനായ് പള്ളിയിലേക്ക് നടന്ന് പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ചിരുന്നു. സിദ്ദിഖ് അപകടത്തിൽ പെട്ട കാര്യം ആരും അറിഞ്ഞിരുന്നില്ല. തിരിച്ചെത്താത്തിനെ തുടർന്ന് ഭാര്യ ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് പള്ളിയിൽ എത്തിയില്ലെന്ന് പറയുകയായിരുന്നു.

പിന്നീടാണ് സിദ്ദിഖ് അപകടത്തിൽ പെട്ട കാര്യമറിയുന്നതത്രെ. അപകടത്തിൽ പെട്ട കാർ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പുന്നോലിൽ സാമൂഹ്യ , കാരുണ്യപ്രവർത്തന മേഖലകളിൽ നിറ സാന്നിധ്യമായ സുമയ്യ സിദ്ധീഖാണ് ഭാര്യ. മദ്രാസിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി . മമ്മു സാഹിബിന്റെ മകനാണ്. മൃതദേഹം തലശ്ശേരി ഗവർമെൻറ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172015/a-social-activist-was-hit-by-a-car-while-going-to-pray-in-a-church-in-thalassery)