---
title: "കെ.പി.എസ്.ടി.എ പാനൂർ ഉപജില്ലാ സമ്മേളനം സമാപിച്ചു ; ഒ.വി ഹൃദ്യ പ്രസിഡൻ്റ്, വി.വിപിൻ സെക്രട്ടറി, കെ.സി സന്ദീപ് ഖജാൻജി"
english_title: "KPSTA Panur Upazila Conference concluded;OV Hridiya President, VVPIN Secretary, KC Sandeep Khajanji"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171799/kpsta-panur-upazila-conference-concludedov-hridiya-president-vvpin-secretary-kc-sandeep-khajanji"
published_at: "2023-12-24T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587b4a02741b_Untitled-3_copy.jpg"
keywords: []
---

# കെ.പി.എസ്.ടി.എ പാനൂർ ഉപജില്ലാ സമ്മേളനം സമാപിച്ചു ; ഒ.വി ഹൃദ്യ പ്രസിഡൻ്റ്, വി.വിപിൻ സെക്രട്ടറി, കെ.സി സന്ദീപ് ഖജാൻജി

> **Lead Summary:** **പാനൂർ: ** കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാനൂർ ഉപജില്ലാ സമ്മേളനം കല്ലിക്കണ്ടിയിൽ നടന്നു. പാറേമ്മൽ യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഉമ്മൻചാണ്ടി നഗറിലാണ് സമ്മേളനം നടന്നത്. ജനശ്രീ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ പാനൂർ.ഉപജില്ലാ പ്രസിഡണ്ട് ഒ.പി ഹൃദ്യ അധ്യക്ഷത വഹിച്ചു.

## Article Content

**പാനൂർ: ** കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാനൂർ ഉപജില്ലാ സമ്മേളനം കല്ലിക്കണ്ടിയിൽ നടന്നു. പാറേമ്മൽ യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഉമ്മൻചാണ്ടി നഗറിലാണ് സമ്മേളനം നടന്നത്. ജനശ്രീ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ പാനൂർ.ഉപജില്ലാ പ്രസിഡണ്ട് ഒ.പി ഹൃദ്യ അധ്യക്ഷത വഹിച്ചു.

കെ.പി രാമചന്ദ്രൻ, കെ.കെ ദിനേശൻ, കെ.ബി അദ്വൈത്, കെ. രാജേഷ്, ടി.കെ അജിത, കെ. സുധീർ കുമാർ, എം.കെ രാജൻ, രാജേഷ് കാളിയത്താൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. വിപിൻ സ്വാഗതവും, ട്രഷറർ കെ.സി സന്ദീപ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.പി ഹരിലാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി. ബിജോയി അധ്യക്ഷനായി. ആർ.കെ രാജേഷ്, ദിനേശൻ പച്ചോൾ, കെ.പി രാമചന്ദ്രൻ, കെ.കെ മനോജ് കുമാർ, പി.കെ ലത, പി. നിസാർ സരീഷ് രാംദാസ് എന്നിവർ പങ്കെടുത്തു. പുതിയ പ്രസിഡൻ്റായി ഒ.പി ഹൃദ്യയെയും സെകട്ടറിയായി വി വിപിനിനെയും ട്രഷററായി കെ.സി സന്ദീപിനെയും തിരഞ്ഞെടുത്തു. വനിതാ പ്രതിനിധികൾ അവതരിപ്പിച്ച തിരുവാതിരയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171799/kpsta-panur-upazila-conference-concludedov-hridiya-president-vvpin-secretary-kc-sandeep-khajanji)