---
title: "ഇരിട്ടിയിൽ   കാർ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം"
english_title: "A scooter passenger met a tragic end after being hit by a car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171784/a-scooter-passenger-met-a-tragic-end-after-being-hit-by-a-car"
published_at: "2023-12-24T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587abda2b469_download_(5).jpg"
keywords: []
---

# ഇരിട്ടിയിൽ   കാർ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം

> **Lead Summary:** ഇരിട്ടി: എടൂർ മലയോര ഹൈവേ റോഡിൽ കാരാപറമ്പ് ആവിലാസദന് സമീപം പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികനു ദാരുണാന്ത്യം. ചേനക്കുഴിയിൽ റോയി (സ്‌കറിയ - 54)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു അപകടം. സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച കാറ് സമീപത്തെ വൈദ്യുതി തൂണിലും ഇടിച്ചു. കാറിനിടയിൽ പെട്ട റോയിക്ക് ഗുരുതര പരുക്കേറ്റു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടൂരിലെ പരേതരായ മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എൽസമ്മ. മക്കൾ: മനു (ഇസ്രായേൽ), മായ (യുകെ). മരുമകൻ: ലിബിൻ (യുകെ). സഹോദരങ്ങൾ: സി.എം. മാത്യു, മോളി, സാലി. സംസ്‌കാരം പിന്നീട്.

## Article Content

ഇരിട്ടി: എടൂർ മലയോര ഹൈവേ റോഡിൽ കാരാപറമ്പ് ആവിലാസദന് സമീപം പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികനു ദാരുണാന്ത്യം. ചേനക്കുഴിയിൽ റോയി (സ്‌കറിയ - 54)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു അപകടം. സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച കാറ് സമീപത്തെ വൈദ്യുതി തൂണിലും ഇടിച്ചു. കാറിനിടയിൽ പെട്ട റോയിക്ക് ഗുരുതര പരുക്കേറ്റു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടൂരിലെ പരേതരായ മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എൽസമ്മ. മക്കൾ: മനു (ഇസ്രായേൽ), മായ (യുകെ). മരുമകൻ: ലിബിൻ (യുകെ). സഹോദരങ്ങൾ: സി.എം. മാത്യു, മോളി, സാലി. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171784/a-scooter-passenger-met-a-tragic-end-after-being-hit-by-a-car)