---
title: "2024-ൽ ജെ.സി.ഐ. പാനൂരിൻ്റെ നേതൃത്വത്തിൽ 25 കർമ  പരിപാടികൾ സംഘടിപ്പിക്കും ;  പുതിയ  ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  തിങ്കളാഴ്ച"
english_title: "In 2024, JCI25 Karma programs will be organized under the leadership of Panur;Inauguration ceremony of new office bearers on Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171712/in-2024-jci25-karma-programs-will-be-organized-under-the-leadership-of-panurinauguration-ceremony-of-new-office-bearers-on-monday"
published_at: "2023-12-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586eee014924_Untitled-2_copy.jpg"
keywords: []
---

# 2024-ൽ ജെ.സി.ഐ. പാനൂരിൻ്റെ നേതൃത്വത്തിൽ 25 കർമ  പരിപാടികൾ സംഘടിപ്പിക്കും ;  പുതിയ  ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  തിങ്കളാഴ്ച

> **Lead Summary:** **പാനൂർ: ** വൈകീട്ട് 7 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പാനൂർ ബസ്‌സ്റ്റാൻഡിൽ ഇരിപ്പിട സൗകര്യം, പാനൂർ ഹൈസ്കൂൾ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ ഒരുക്കും. കോളനികളിൽ ജീവിതശൈലീരോഗ നിർണയ പ്രതി മാസക്യാമ്പ്, പാനൂർ മഹോത്സവം,

## Article Content

**പാനൂർ: ** വൈകീട്ട് 7 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പാനൂർ ബസ്‌സ്റ്റാൻഡിൽ ഇരിപ്പിട സൗകര്യം, പാനൂർ ഹൈസ്കൂൾ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ ഒരുക്കും. കോളനികളിൽ ജീവിതശൈലീരോഗ നിർണയ പ്രതി മാസക്യാമ്പ്, പാനൂർ മഹോത്സവം,

പാനൂർ ടൗൺ സൗന്ദര്യ വത്കരണം എന്നിവ നടത്തും. വയോജനങ്ങൾക്ക് തണൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. സ്കൂൾതലത്തിൽ പുതിയ ഹോക്കി ടീമുകൾ രൂപവത്കരിക്കാൻ മുൻകൈയെടുക്കും. മെഡിക്കൽ ക്യാമ്പ്, വിദ്യാർഥികൾക്ക് അവധി ക്കാല ക്യാമ്പുകൾ, കായികമേള, കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം എന്നിവയും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹ ണം 25-ന് വൈകിട്ട് ഏഴിന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. മുൻ സോൺ പ്രസി. വി.വേണുഗോപാൽ, ഷെഫ് ഷാൻ, അഡ്വ.സത്യൻ പുത്തൂർ എന്നിവർ മുഖ്യാതിഥികളാകും. വാർത്താ സമ്മേളനത്തിൽ ജെ.സി.ഐ. പ്രസിഡന്റ് എം.സി.വി. രതീ ഷ്, കെ.നിയാസ്, കെ.പി.ജസീർ, എം.കെ.ലിഷിത്ത്, ഒ.ടി.അബ്ദുള്ള, കെ.വി.ഗംഗാധരൻ, സി.പി.പ്രമോദൻ, വിധു കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171712/in-2024-jci25-karma-programs-will-be-organized-under-the-leadership-of-panurinauguration-ceremony-of-new-office-bearers-on-monday)