---
title: " #youthmarch  | യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യന്നൂരിൽ  നിന്നാരംഭിച്ച  യൂത്ത് മാർച്ച് പദയാത്രക്ക്  നാളെ പെരിങ്ങത്തൂരിൽ സമാപനം"
english_title: "The Youth League Kannur District Committee will conclude the youth march padayatra from Payyannur tomorrow at Peringathur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171671/the-youth-league-kannur-district-committee-will-conclude-the-youth-march-padayatra-from-payyannur-tomorrow-at-peringathur"
published_at: "2023-12-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586c86da793d_Untitled-9_copy.jpg"
keywords: []
---

#  #youthmarch  | യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യന്നൂരിൽ  നിന്നാരംഭിച്ച  യൂത്ത് മാർച്ച് പദയാത്രക്ക്  നാളെ പെരിങ്ങത്തൂരിൽ സമാപനം

> **Lead Summary:** പെരിങ്ങത്തൂർ : വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ, എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർജില്ലാ കമ്മിറ്റി ഡിസംബർ 12 ന് പയ്യന്നൂരിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് പദ യാത്രയുടെ സമാപനം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പെരിങ്ങത്തൂർ ടൗണിൽ നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പെരിങ്ങത്തൂർ : വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ, എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർജില്ലാ കമ്മിറ്റി ഡിസംബർ 12 ന് പയ്യന്നൂരിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് പദ യാത്രയുടെ സമാപനം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പെരിങ്ങത്തൂർ ടൗണിൽ നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് പാനൂർ ടൗണിൽ ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂരിന് പതാക കൈമാറി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല ജാഥയുടെ കൂത്തുപറമ്പ് മണ്ഡലം തല പര്യടനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പാറാട്, കല്ലി ക്കണ്ടി, കടവത്തൂർ, മുക്കിൽ പീടിക വഴി ജാഥ പെരിങ്ങത്തൂരിൽ സമാപിക്കുo.

സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിക്കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വി കെ ഫൈസൽ ബാബു, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ പി വയനാട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീംചേലാരി, ഉൾപ്പടെ നിരവധി പ്രമുഖർ സംസാരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി എ സലാo, മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി ഫൈസൽ മാസ്റ്റർ, ജനറൽ സെക്രട്ടറി നൗഫൽ പാനോൾ, റാഫികണ്ടോത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171671/the-youth-league-kannur-district-committee-will-conclude-the-youth-march-padayatra-from-payyannur-tomorrow-at-peringathur)