---
title: "അണിയാരം  കാടാങ്കുനി യു.പി. സ്കൂളിൽ 1994-97 കാലയളവിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ നാളെ  ഒരുവട്ടം കൂടി ഒത്തുചേരും."
english_title: "Aniyaram Katanguni U.P.Alumni who studied at the school from 1994-97 will have a reunion tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171581/aniyaram-katanguni-upalumni-who-studied-at-the-school-from-1994-97-will-have-a-reunion-tomorrow"
published_at: "2023-12-23T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658680a49b8a7_Untitled-4_copy.jpg"
keywords: []
---

# അണിയാരം  കാടാങ്കുനി യു.പി. സ്കൂളിൽ 1994-97 കാലയളവിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ നാളെ  ഒരുവട്ടം കൂടി ഒത്തുചേരും.

> **Lead Summary:** **പാനൂർ : ** അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഞായറാഴ്ച വിദ്യാലയത്തിൽ ഒത്തുചേരുകയെന്ന് ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പാനൂർ : ** അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഞായറാഴ്ച വിദ്യാലയത്തിൽ ഒത്തുചേരുകയെന്ന് ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

90 വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും. രാവിലെ 9.30-ന് ജാനു തമാശ ഫെയിം ലിധി ലാൽ ഉദ്ഘാടനം ചെയ്യും. ഗുരുനാഥന്മാരെ ആദരിക്കും. അധ്യാപകരും വിദ്യാർഥികളും ഓർമകൾ പങ്കുവെക്കും.

സഹപാഠിക്ക് ചികിത്സച്ചെലവും സ്കൂളിന് കളിയുപകരണങ്ങളും നൽകും. കലാപരിപാടികളുമുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെ.പി. പ്രമീഷ്, കെ.കെ. ഷിബിൻ, കെ.കെ. സുബിൻ, കെ. രജീഷ്, പി.പി. ഷിജിന, സി.പി. ദീപിക എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171581/aniyaram-katanguni-upalumni-who-studied-at-the-school-from-1994-97-will-have-a-reunion-tomorrow)