---
title: "ചരിത്ര പ്രസിദ്ധമായ മൊകേരി കടേപ്രം മഖാം ഉറൂസിന് ഭക്തിനിർഭര  തുടക്കം ; ഉറൂസ് ഒരാഴ്ച നീണ്ടു നിൽക്കും"
english_title: "A devotional start to the historic Mokeri Katepram Makham Urus;Urus will last for a week"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171541/a-devotional-start-to-the-historic-mokeri-katepram-makham-urusurus-will-last-for-a-week"
published_at: "2023-12-23T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65865ee20fda7_Untitled-2_copy.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ മൊകേരി കടേപ്രം മഖാം ഉറൂസിന് ഭക്തിനിർഭര  തുടക്കം ; ഉറൂസ് ഒരാഴ്ച നീണ്ടു നിൽക്കും

> **Lead Summary:** **(www.panoornews.in**)ഡിസംബര്‍ 22 മുതല്‍ 30 വരെയാണ് ഉറൂസ്. വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം കടേപ്രം കേന്ദ്രമഹല്ല് പ്രസിഡണ്ട് മരവന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. ഉറൂസ് കമ്മിറ്റി ചെയർമാനും മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ വാഴയിൽ മമ്മദ് ഹാജി, കൺവീനർ മുനീർ അമാനി ,കേന്ദ്ര മഹല്ല് ജനറൽ സിക്രട്ടറി വി.പി.റഫീഖ്, കടേപ്രം മഹല്ല് സിക്രട്ടറി എം.പി. താഹ, ട്രഷറർ വി.പി.മഷൂദ്, വൈസ് ചെയർമാൻ മഹമൂദ് നല്ലാക്ക തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**(www.panoornews.in**)ഡിസംബര്‍ 22 മുതല്‍ 30 വരെയാണ് ഉറൂസ്. വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം കടേപ്രം കേന്ദ്രമഹല്ല് പ്രസിഡണ്ട് മരവന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. ഉറൂസ് കമ്മിറ്റി ചെയർമാനും മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ വാഴയിൽ മമ്മദ് ഹാജി, കൺവീനർ മുനീർ അമാനി ,കേന്ദ്ര മഹല്ല് ജനറൽ സിക്രട്ടറി വി.പി.റഫീഖ്, കടേപ്രം മഹല്ല് സിക്രട്ടറി എം.പി. താഹ, ട്രഷറർ വി.പി.മഷൂദ്, വൈസ് ചെയർമാൻ മഹമൂദ് നല്ലാക്ക തുടങ്ങിയവർ നേതൃത്വം നൽകി.

. വിവിധ ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ റഹ്മത്തുള്ളാഹ് സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, ശമീര്‍ ദാരിമി കൊല്ലം, മുനീര്‍ ഹുദവി വിളയില്‍ , യഹ്യ ബാഖവി പുഴക്കര എന്നിവര്‍ സംസാരിക്കും, ഡിസംബര്‍ 29 വെള്ളിയാഴ്ച നടക്കുന്ന ദിക് ര്‍ ദുആ മജ്‌ലിസ് ന് സയ്യീദ് ഇബ്രാഹിമൂല്‍ ഖലീല് അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. കടേപ്രം മഹല്ല് കമ്മിറ്റി ഖാസി സിദ്ദീഖ് അഹ്‌സനി സി കെ നഗര്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 30ന് മൗലീദ് പാരായണവും കൂട്ട പ്രാര്‍ത്ഥനയും തുടര്‍ന്ന അന്നദാനവും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171541/a-devotional-start-to-the-historic-mokeri-katepram-makham-urusurus-will-last-for-a-week)