---
title: "പൗര പ്രമാണിക തറവാടുകളിൽ ഒന്നായ മഞ്ചേരി കുടുംബത്തിൻ്റെ  സംഗമം ചൊവ്വാഴ്ച കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ;  8000ത്തോളം കുടുംബാംഗങ്ങൾ പങ്കെടുക്കും"
english_title: "A gathering of the Mancheri family, one of the civic leaders, at Kallikandi NAM College on Tuesday;Around 8000 family members will participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171534/a-gathering-of-the-mancheri-family-one-of-the-civic-leaders-at-kallikandi-nam-college-on-tuesdayaround-8000-family-members-will-participate"
published_at: "2023-12-23T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658657e03016b_Untitled-1_copy.jpg"
keywords: []
---

# പൗര പ്രമാണിക തറവാടുകളിൽ ഒന്നായ മഞ്ചേരി കുടുംബത്തിൻ്റെ  സംഗമം ചൊവ്വാഴ്ച കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ;  8000ത്തോളം കുടുംബാംഗങ്ങൾ പങ്കെടുക്കും

> **Lead Summary:** ***കല്ലിക്കണ്ടി: ***ഡിസംബർ 26 ചൊവ്വാഴ്ച്ച മഞ്ചേരി കുടുംബ സംഗമം കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സംഗമം ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ്, ഗവ ഓഫ് ഇന്ത്യ അസിസ്റ്റൻറ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഉദ്ഘാടനം ചെയ്യും.

## Article Content

***കല്ലിക്കണ്ടി: ***ഡിസംബർ 26 ചൊവ്വാഴ്ച്ച മഞ്ചേരി കുടുംബ സംഗമം കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സംഗമം ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ്, ഗവ ഓഫ് ഇന്ത്യ അസിസ്റ്റൻറ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഉദ്ഘാടനം ചെയ്യും.

പഠന സെഷനിൽ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ കലാപരിപാടികളും, നവാസ് പാലേരി നയിക്കുന്ന ഇശൽ വിരുന്നും ഉണ്ടാകും. സംഗമത്തിന്റെ ഭാഗമായി മെഡിക്കൽ പരിശോധന, രക്തഗ്രൂപ്പ് നിർണ്ണയ കേമ്പ്, ഐ കേമ്പ്, കോയിൻസ് എക്സിബിഷൻ തുടങ്ങിയവയും ഉണ്ടാകും.

സംഗമത്തിൽ എട്ടായിരത്തോളം കുടുംബാംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ,വയനാട്,പാലക്കാട്, കോഴിക്കോട്,മലപ്പുറം, മാഹി, തുടങ്ങിയ മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കുടുംബമാണ് മഞ്ചേരി. കടവത്തൂർ പ്രദേശമാണ് കുടുംബത്തിൻ്റെ ഉത്ഭവസ്ഥാനം.

ഏകദേശം പന്ത്രണ്ട് തലമുറ മുമ്പ് വരെയുള്ള ആയിരക്കണക്കിന് കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 25000ൽ അധികം കുടുംബാംഗങ്ങൾ നിലവിലുണ്ട്. വാർത്താ സമ്മേളനത്തിൽ മഞ്ചേരി ഫാമിലി ട്രസ്റ്റ് പ്രസിഡൻ്റ് ഉസ്സൻ കുട്ടി മാസ്റ്റർ, സെക്രട്ടറി പി പി അഷ്റഫ് മാസ്‌റ്റർ, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അബു പാറാട്, കൺവീനർ പൊറ്റേരി കുഞ്ഞമ്മദ് ഹാജി, വി.പി. മുഹമ്മദ്, എം പി ബഷീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171534/a-gathering-of-the-mancheri-family-one-of-the-civic-leaders-at-kallikandi-nam-college-on-tuesdayaround-8000-family-members-will-participate)