---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു."
english_title: "Panur Block Panchayat included in the 2023-24 annual plan and distributed musical instruments to the Scheduled Castes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171400/panur-block-panchayat-included-in-the-2023-24-annual-plan-and-distributed-musical-instruments-to-the-scheduled-castes"
published_at: "2023-12-22T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658574358c8a9_Untitled-8_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

> **Lead Summary:** **ചൊക്ലി: ** ചൊക്ലി പഞ്ചായത്തിലുള്ളവർക്കാണ് വാദ്യോപകരണമായ ചെണ്ട നൽകിയത്. 1 ലക്ഷം രൂപ വകയിരുത്തി 6 ചെണ്ടകളാണ് നൽകിയത്. ബ്ലോക്ക് പ്രസി. എ. ശൈലജ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി: ** ചൊക്ലി പഞ്ചായത്തിലുള്ളവർക്കാണ് വാദ്യോപകരണമായ ചെണ്ട നൽകിയത്. 1 ലക്ഷം രൂപ വകയിരുത്തി 6 ചെണ്ടകളാണ് നൽകിയത്. ബ്ലോക്ക് പ്രസി. എ. ശൈലജ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ അധ്യക്ഷനായി. ജോയിൻ്റ് ബി ഡി ഒ സന്തോഷ് കുമാർ, എസ്.സി. ഡവലപ്പ്മെൻ്റ് ഓഫീസർ ജാനകി കാവളാൻ, ഹൗസിംഗ് ഓഫീസർ ഗിരാജ്, പ്രബീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീജ കാരായി, കെ.കെ നിഖിൽ, ശ്രീനിലാ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171400/panur-block-panchayat-included-in-the-2023-24-annual-plan-and-distributed-musical-instruments-to-the-scheduled-castes)