---
title: "#Twenty-Twenty Cricket  |  ശനിയാഴ്ച്ച കൂത്തുപറമ്പിൽ ട്വൻറി'ട്വൻറി ക്രിക്കറ്റ് ടൂർണമെന്റ്"
english_title: "Twenty-Twenty Cricket Tournament at Coothupram on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171322/twenty-twenty-cricket-tournament-at-coothupram-on-saturday"
published_at: "2023-12-22T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65853c252df89_Untitled-2_copy.jpg"
keywords: []
---

# #Twenty-Twenty Cricket  |  ശനിയാഴ്ച്ച കൂത്തുപറമ്പിൽ ട്വൻറി'ട്വൻറി ക്രിക്കറ്റ് ടൂർണമെന്റ്

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് യങ് മെൻസ് ക്രിക്കറ്റ് ക്ലബ്, ജെ.സി .ഐ. കൂത്തുപറമ്പ് എന്നിവയുടെ നേതൃത്വത്തിൽ എം.എൻ.വേലാ യുധൻ നായർ, പി.പി.രാജേഷ് കുമാർ മെമ്മോറിയൽ ജില്ലാതല ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ്റ് നടത്തും. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 8.30-ന് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് യങ് മെൻസ് ക്രിക്കറ്റ് ക്ലബ്, ജെ.സി .ഐ. കൂത്തുപറമ്പ് എന്നിവയുടെ നേതൃത്വത്തിൽ എം.എൻ.വേലാ യുധൻ നായർ, പി.പി.രാജേഷ് കുമാർ മെമ്മോറിയൽ ജില്ലാതല ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ്റ് നടത്തും. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ 8.30-ന് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി.അനസ് മ ഖ്യാതിഥിയാകും. ആൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 14-നും അണ്ടർ 17-നും പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 19-നുമായി ഒരു മാസത്തോളം നിണ്ടുനിൽക്കുന്ന 20-ഓളം മത്സരങ്ങൾ നടക്കും.

പത്രസമ്മേളനത്തിൽ വൈ.എം.സി.സി. സെക്രട്ടറി പി.ദീപക് കുമാർ, ജെ.സി.ഐ. പ്രസിഡൻ്റ് ടി.പ്രജേഷ്, എം.കെ.സജേഷ് കുമാർ, എൻ.പി.പ്രകാശൻ, രാജീവൻ മാറോളി, സൂരജ് ധർമാലയം, വി.പി. വിജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171322/twenty-twenty-cricket-tournament-at-coothupram-on-saturday)