---
title: "പോക്സോ കേസിൽ 24 കാരന്  26 വർഷം കഠിന തടവും, 40,000 പിഴയും വിധിച്ച് തലശേരി പോക്സോ കോടതി"
english_title: "Thalassery POCSO court sentenced 24-year-old to 26 years rigorous imprisonment and fined Rs 40,000 in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171278/thalassery-pocso-court-sentenced-24-year-old-to-26-years-rigorous-imprisonment-and-fined-rs-40000-in-pocso-case"
published_at: "2023-12-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658521f0206e5_Untitled-3_copy.jpg"
keywords: []
---

# പോക്സോ കേസിൽ 24 കാരന്  26 വർഷം കഠിന തടവും, 40,000 പിഴയും വിധിച്ച് തലശേരി പോക്സോ കോടതി

> **Lead Summary:** **** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവും . 40,000 രൂപ പിഴയും. പോക്സോ സ്പെഷൽ കോടതി ജഡ്‌ജി ടിറ്റി ജോർജിൻ്റേതാണ് വിധി.

## Article Content

**** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവും . 40,000 രൂപ പിഴയും. പോക്സോ സ്പെഷൽ കോടതി ജഡ്‌ജി ടിറ്റി ജോർജിൻ്റേതാണ് വിധി.

ആലപ്പുഴ സ്വദേശി എസ്. അരുണിനെ (24) യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. ടിക്ടോക് മീറ്റിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പി ച്ചെന്നാണ് പരാതി. പാനൂർ ഇൻസ്പെക്ടർ എം.പി ആസാദാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171278/thalassery-pocso-court-sentenced-24-year-old-to-26-years-rigorous-imprisonment-and-fined-rs-40000-in-pocso-case)